നേപ്പാളിൽ നദിയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 18 മരണം; 26 പേർക്ക് പരിക്ക്

കാഠ്‌മണ്ഡു: നേപ്പാളിലെ ത്രിശൂലി നദിയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ പൊഖരയിൽ നിന്ന് തലസ്ഥാനമായ കാഠ്‌മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് പുലർച്ചെ ഒന്നരയോടെ നിയന്ത്രണം വിട്ട് നദിയിലേക്ക് പതിച്ചത്.അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ബെനിഘട്ട് ചരൗണ്ടിക്ക് സമീപമുള്ള ചിനാധാര എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. കുത്തിയൊഴുകുന്ന ത്രിശൂലി നദിയിലേക്ക് വീണ ബസിനുള്ളിൽ യാത്രക്കാർ കുടുങ്ങിപ്പോയത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.

മരിച്ചവരിൽ ഒരാൾ ന്യൂസിലൻഡ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരിൽ ഡച്ച്, ജാപ്പനീസ് പൗരന്മാരുമുണ്ട്. രക്ഷപ്പെടുത്തിയ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രാത്രിയിലെ ഇരുട്ടും ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായിരുന്നു.

നേപ്പാൾ സൈന്യം, സായുധ പോലീസ് സേന, നേപ്പാൾ പോലീസ് എന്നിവർ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നേപ്പാളിൽ അടുത്ത കാലത്തായി ബസ് അപകടങ്ങൾ വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചിരുന്നു. റോഡുകളുടെ മോശം അവസ്ഥയും അമിതഭാരവും വേഗതയുമാണ് നേപ്പാളിലെ മലയോര മേഖലകളിൽ അപകടങ്ങൾ പതിവാകാൻ കാരണമെന്നാണ് നി​ഗമനം. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !