സമുദ്രാതിർത്തി സംബന്ധിച്ച് ഇറാഖും കുവൈത്തും തമ്മിൽ അവകാശ തർക്കം; കുവൈത്തിന് പൂർണ പിന്തുണ നൽകുമെന്ന് ഗൾഫ് രാജ്യങ്ങൾ

സമുദ്രാതിർത്തി സംബന്ധിച്ച് ഇറാഖും കുവൈത്തും തമ്മിൽ അവകാശ തർക്കം; കുവൈത്തിന് പൂർണ പിന്തുണ നൽകുമെന്ന് ഗൾഫ് രാജ്യങ്ങൾ

ദുബായ്: ഇറാൻ - അമേരിക്ക സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിൽ മറ്റൊരു തർക്കം കൂടി രൂപപ്പെടുന്നു. സമുദ്രാതിർത്തി സംബന്ധിച്ച് ഇറാഖും കുവൈത്തും തമ്മിലുള്ള അവകാശവാദങ്ങളാണ് പുതിയ തർക്കത്തിന് കാരണം.
കുവൈറ്റിന്റെ പരമാധികാരം കവരുന്നതാണ് ഇറാഖിന്റെ നീക്കമെന്നും കുവൈത്തിന് പൂർണ പിന്തുണ നൽകുമെന്നും ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി. പേർഷ്യൻ ഗൾഫിന്റെ വടക്കേ അറ്റത്ത് 58 കിലോമീറ്ററോളം കടൽപ്രദേശമാണ് ഇറാഖിന്റേതായുള്ളത്. കുവൈത്തിനും ഇറാനുമായി സമുദ്രാതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇത്. എന്നാൽ, കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭയിൽ ഇറാഖ് സമർപ്പിച്ച ഭൂപടത്തിൽ കുവൈത്തിന്റെ കൈവശമുള്ള ചില ഭാഗങ്ങൾകൂടി ഉൾപ്പെടുത്തിയിരുന്നു.
കുവൈത്തിന്റെ ഉടമസ്ഥതയിലുള്ള ഫഷ്ത് അൽ ഖ്വയ്ദ്, ഫഷ്ത് അൽ ഐജ് തീരപ്രദേശം ഉൾപ്പെടെയുള്ള സമുദ്ര മേഖലകൾ ഇറാഖിന്റേതാണെന്നാണ് അവകാശവാദം. ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് യുഎഇ വ്യക്തമാക്കി. കുവൈത്തിന്റെ അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലാണ് ഇറാഖ് ഐക്യരാഷ്ട്രസഭയിൽ ഭൂപടം സമർപ്പിച്ചിരിക്കുന്നതെന്നും കുവൈത്തിന്റെ പരമാധികാരും കവരുന്ന നീക്കം അംഗീകരിക്കാനാകില്ലെന്നുമാണ് യുഎഇയുടെ നിലപാട്.
ഖത്തർ, ഒമാൻ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളും കുവൈത്തിന് പിന്തുണ അറിയിച്ചു. ഇറാഖിന്റെ പുതിയ നിലപാട് അംഗീകരിക്കാനാകില്ലെന്ന് സൗദി അറേബ്യയും ആശങ്കപ്പെ ടുത്തുന്നതെന്ന് ബഹ്റൈനും പ്രതികരിച്ചു. ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്തിന്റെ സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്ന വിധത്തിലാണ് സമുദ്രാതിർത്തി പരിഷ്കരിച്ച് സമർപ്പിച്ചതെന്ന് ഇറാഖ് വ്യക്തമാക്കി. ഈ മേഖലയെ കുറിച്ച് ഇറാഖും കുവൈറ്റും മുൻപ് തർക്കമുണ്ടായിരുന്നു. ഈ പ്രദേശത്തെ കുറിച്ചുള്ള ഇറാഖ്- കുവൈറ്റ് തർക്കം 1990ലെ യുദ്ധം വരെ നീണ്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !