കോട്ടയം: കുഞ്ഞു ജനിച്ച സന്തോഷത്തിൽ കുഞ്ഞിനെയും ഭാര്യയേയും കാണാൻ ജർമ്മനിയിൽ നിന്നു നാട്ടിൽ വന്ന യുവാവ് കുഴഞ്ഞു വീണു മരിച്ചു.
കോട്ടയം കറുകച്ചാൽ പുന്നവേലി സ്വദേശി ബിബിൻ തോമസ് (34) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ബർലിനിൽ സ്വകാര്യ റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്നു ബിബിൻ. ഒരു മാസം മുൻപ് ആണ് ഇളയ മകൾ ജനിച്ചത്. കുഞ്ഞിനെ കാണുന്നതിനാണ് ബിബിൻ അവധി എടുത്ത് നാട്ടിൽ ഓടി എത്തിയത്.
അവധി കഴിഞ്ഞു അടുത്ത ഞായറാഴ്ച ജർമ്മനിയിലേക്ക് മടങ്ങാനിരിക്കെയായിരുന്നു വിധിയുടെ ക്രൂര വിളയാട്ടം. കഴിഞ്ഞ ദിവസം വൈകിട്ട് മാമൂടുള്ള ഭാര്യ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ റീന. മൂത്ത മകൻ റേബൽ (6)
സംസ്കാരം നാളെ ചൊവ്വ 11 ന് പുന്നവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ നടക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.