സുനിത വില്യംസ് ഉൾപ്പെട്ട സ്റ്റാർലൈനർ ദൗത്യത്തിലെ പിഴവുകൾ 'ടൈപ്പ് എ മിഷാപ്പ്';നാസ

നാസ: സുനിത വില്യംസ് ഉൾപ്പെട്ട സ്റ്റാർലൈനർ ദൗത്യത്തിലെ പിഴവുകളെ 'ടൈപ്പ് എ മിഷാപ്പ്' (Type A Mishap) ആയി വർഗ്ഗീകരിച്ചു, ഇത് നാസയുടെ ഏറ്റവും ഗുരുതരമായ അപകട വിഭാഗമാണ്.

2003-ലെ കൊളംബിയ ബഹിരാകാശ പേടക ദുരന്തത്തിന് സമാനമായ ഗൗരവമാണ് ഈ പരാജയത്തിന് നാസ നൽകുന്നത്, ഇത് എൻജിനീയറിങ് വൈകല്യങ്ങൾക്ക് പുറമെ നേതൃത്വപരമായ വീഴ്ചയായി കണക്കാക്കുന്നു.യഥാർത്ഥത്തിൽ എട്ട് ദിവസത്തെ ദൗത്യം, സാങ്കേതിക തകരാറുകൾ കാരണം സുനിത വില്യംസും ബുച്ച് വിൽമോറും ഒൻപത് മാസത്തോളം ബഹിരാകാശത്ത് തുടരേണ്ടി വരികയും സ്പേസ് എക്സ് പേടകത്തിൽ തിരികെ എത്തുകയുമായിരുന്നു.

നാസ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും ബഹിരാകാശത്ത് 'കുടുങ്ങിപ്പോയിരുന്നു' എന്ന ആരോപണം നാസ ആദ്യം അംഗീകരിച്ചിരുന്നില്ല.

നാസയുടെ മാനദണ്ഡങ്ങൾ പ്രകാരം ഏറ്റവും മാരകമായ അപകടങ്ങളെയാണ് 'ടൈപ്പ് എ' വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. പേടകത്തിന് പൂർണ്ണമായ നാശനഷ്ടം സംഭവിക്കുക, 2.5 ദശലക്ഷം ഡോളറിലധികം നഷ്ടമുണ്ടാകുക, അല്ലെങ്കിൽ മനുഷ്യജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഈ ലേബൽ നൽകുന്നത്.

കൽപ്പന ചൗളയുടെ ജീവൻ നഷ്ടപ്പെട്ട കൊളംബിയ ദുരന്തത്തിന് ശേഷം ഒരു ദൗത്യത്തിന് ഇത്തരമൊരു ഗൗരവ സ്വഭാവം നൽകുന്നത് ആദ്യമായാണ്. എൻജിനീയറിങ് പരാജയത്തിന് പുറമെ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായും നാസ ഇതിനെ കണക്കാക്കുന്നു. 

2024 ജൂൺ 5-നാണ് സുനിത വില്യംസും ബുച്ച് വിൽമോറും സ്റ്റാർലൈനർ പേടകത്തിൽ ഐഎസ്എസിലേക്ക് പുറപ്പെട്ടത്. ജൂൺ 13-ന് മടങ്ങാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും പേടകത്തിന്റെ ത്രസ്റ്ററുകളിലുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും ദൗത്യത്തെ തകിടം മറിച്ചു.

സുനിതയുടെയും വിൽമോറിന്റെയും ജീവൻ അപകടത്തിലാക്കി ബോയിങ് പേടകത്തിൽ മടങ്ങുന്നത് സുരക്ഷിതമല്ലെന്ന് കണ്ടതോടെ, സെപ്റ്റംബർ 6-ന് പേടകം യാത്രക്കാരില്ലാതെ ഭൂമിയിൽ തിരിച്ചിറക്കിയിരുന്നു. നീണ്ട ഒൻപത് മാസങ്ങൾക്ക് ശേഷം സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഇരുവരും 2025 ഫെബ്രുവരി തിരികെ എത്തുന്നത്.

ഇതൊരു 'എക്സ്റ്റെൻഡഡ് മിഷൻ' അഥവാ നീട്ടിനൽകിയ ദൗത്യം എന്നാണ് നാസ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പേടകത്തിന്റെ സാങ്കേതിക തകരാറുകൾ മൂലം മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വന്നത് ഒരു 'കുടുങ്ങൽ' തന്നെയായിരുന്നു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !