പതിവായി പുകവലിക്കുന്നവരില്‍ മുടികൊഴിയാനും നരയ്ക്കാനുള്ള സാധ്യത കൂടുതൽ; യുകെയില്‍ നിന്നുള്ള പുതിയ പഠനം

ഇംഗ്ലണ്ട്: പുകവലി ആരോഗ്യത്തിന് പല രീതിയില്‍ ഹാനികരമാണെന്ന് നമ്മള്‍ക്കറിയാം. എന്നാല്‍ പുകവലിയും തലയിലെ കഷണ്ടിയും തമ്മില്‍ വലിയ രീതിയില്‍ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് യുകെയില്‍ നിന്നുള്ള പുതിയ പഠനം.

മുടികൊഴിച്ചിലിന് പിന്നില്‍ പ്രായം, ജനിതകം, പോഷകാഹാരം തുടങ്ങിയ ഘടകങ്ങള്‍ മാത്രം പരിശോധിച്ചാല്‍ പോരെന്ന് ഈ പഠനം വ്യക്തമാക്കുന്നു. പതിവായി പുകവലിക്കുന്നവരില്‍ മുടികൊഴിച്ചിലിനും നരയ്ക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഇംഗ്ലണ്ടില്‍ നിന്നുള്ള ഗവേഷണ സംഘം പറയുന്നു.പുകവലിക്കുമ്പോള്‍ നിക്കോട്ടിൻ, കാർബണ്‍ മോണോക്സൈഡ് തുടങ്ങിയ കെമിക്കലുകള്‍ ശരീരത്തിലെത്തുകയും ഇത് ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനും സമ്മർദം കൂട്ടാനും കാരണമാകും.

രക്തയോട്ടം കുറയുന്നതോടെ തലയോട്ടിയിലേക്കെത്തുന്ന ഓക്സിജന്റെ അളവും പോഷകങ്ങളും കുറയാം. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്. എന്നാല്‍ പുകവലിക്കുന്ന എല്ലാവരിലും കഷണ്ടി ഉണ്ടാകുമെന്നല്ല, സാധ്യത കൂടുതലായിരിക്കുമെന്നാണ്.

പുകവലി ഉപേക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുകവലി നിർത്താൻ ശ്രമിക്കുന്നവർക്ക് പലതരത്തിലുള്ള ട്രിഗറുകള്‍ ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിവാകാൻ പരമാവധി ശ്രദ്ധിക്കുകയാണ് പ്രധാനം. നിക്കോട്ടിൻ ആസക്തി തോന്നുമ്പോള്‍ ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാം. സിനിമ കാണുകയോ പാട്ട് കേള്‍ക്കുകയോ നടക്കാൻ പോവുകയോ തുടങ്ങി ഇഷ്ടമുള്ള എന്ത് കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുകവലിയുടെ ചിന്തയില്‍നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കും.

ചിലപ്പോള്‍ വെള്ളത്തിനു വേണ്ടി ദാഹിക്കുമ്പോള്‍ അത് പുകവലിക്കാനുള്ള സിഗ്നലായി നമ്മള്‍ തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍, അടുത്ത തവണ സിഗരറ്റ് വലിക്കാൻ തോന്നുമ്പോള്‍ പകരം ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കുന്നത് നല്ലതായിരിക്കും.

സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശീലമാക്കിയാല്‍ നിക്കോട്ടിനോടുള്ള ആസക്തി കുറയുകയും പകരം ശരീരത്തിലെ എൻഡോർഫിനുകള്‍ നമ്മളില്‍ നല്ലൊരു മൂഡ് സൃഷ്ടിക്കുകയും ചെയ്യും.

ച്യൂയിങ് ഗമ്മോ ഷുഗർ ഫ്രീ മിഠായികളോ നുണഞ്ഞുകൊണ്ടിരിക്കുന്നത് വായയെ എപ്പോഴും പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയും ഇത്തരത്തില്‍ പുകവലിയല്ലാതെ മറ്റെന്തെങ്കിലും സംഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തലച്ചോറിനെ സഹായിക്കുകയും ചെയ്യും.

നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് മറ്റൊരു നല്ല മാർഗം. പൊതുവേ ഈ തെറാപ്പി സ്വന്തമായി ചെയ്യാമെങ്കിലും നിക്കോട്ടിന് പകരം എന്താണ് ഉപയോഗിക്കേണ്ടതെന്ന് ഉറപ്പില്ലാത്ത സാഹചര്യങ്ങളില്‍ ഡോക്ടറുമായോ ഫാർമസിസ്റ്റുമായോ ബന്ധപ്പെടാവുന്നതാണ്.

ഒറ്റദിവസം കൊണ്ട് മാറ്റിയെടുക്കാവുന്ന ഒന്നല്ല പുകവലി. പുകവലി ഉപേക്ഷിക്കല്‍ എന്നത് വളരെയധികം പ്രയത്‌നവും സമയവും ആവശ്യമായ ഒരു സംഗതിയാണ് എന്ന വസ്തുതയാണ് ആത്യന്തികമായി നാം മനസ്സിലാക്കേണ്ടത്. പതിയെപ്പതിയെ, നമുക്ക് വിജയകരമായി പുകവലി പൂർണമായി ഉപേക്ഷിക്കാൻ സാധിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !