ടി20 ലോകകപ്പ് മത്സരത്തിൽ നിന്ന് ഇന്ത്യ പുറത്താകും; ആരാധകരെ പ്രകോപിപ്പിക്കുന്ന വിവാദ പ്രസ്താവനയുമായി മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിർ

2026 ടി20 ലോകകപ്പ് അതിന്റെ ഏറ്റവും നിർണ്ണായകമായ സൂപ്പർ-8 ഘട്ടത്തിലേക്ക് കടക്കുകയാണ്.  ഫെബ്രുവരി 21 മുതല്‍ എട്ട് ടീമുകള്‍ സെമി ഫൈനല്‍ ബെർത്തിനായി പോരാട്ടം തുടങ്ങും. 

"ടി20 ലോകകപ്പ് മത്സരത്തിൽ നിന്ന് ഇന്ത്യ പുറത്താകും"  ആരാധകരെ പ്രകോപിപ്പിക്കുന്ന വിവാദ പ്രസ്താവനയുമായി മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിർ

ഇതിനിടയില്‍ ഇന്ത്യൻ ടീമിന്റെ പുറത്താകല്‍ പ്രവചിച്ച്‌ മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിർ രംഗത്തെത്തിയത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.


ടൂർണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യക്ക് സൂപ്പർ-8 ഘട്ടം അത്ര എളുപ്പമാകില്ലെന്നാണ് ആമിർ അഭിപ്രായപ്പെടുന്നത്. ജിയോ ടിവിയിലെ ചർച്ചയ്ക്കിടെയാണ് ആമിർ ഈ വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യൻ ബാറ്റിംഗ് നിര സമ്മർദ്ദത്തിന് അടിപ്പെടുമെന്നാണ് ആമിർ വിശ്വസിക്കുന്നത്. പാകിസ്താനെതിരായ മത്സരമൊഴിച്ചാല്‍ മറ്റ് മത്സരങ്ങളില്‍ ഇന്ത്യൻ ബാറ്റിംഗ് അത്ര ആധികാരികമായിരുന്നില്ലെന്ന് ആമിർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും നിലവില്‍ മികച്ച ഫോമിലാണ്. ഏത് വമ്പന്മാരെയും തോല്‍പ്പിക്കാനുള്ള കരുത്ത് ഇവർക്കുണ്ട്. ഇവർക്ക് മുന്നില്‍ ഇന്ത്യ അടിപതറുമെന്നാണ് ആമിറിന്റെ പ്രവചനം. ഇത്തവണത്തെ സൂപ്പർ-8 ഗ്രൂപ്പുകള്‍ ഏറെ കൗതുകകരമാണ്. ഗ്രൂപ്പ് സ്റ്റേജില്‍ തോല്‍വിയറിയാത്ത ഇന്ത്യ, സിംബാബ്‌വെ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് ഗ്രുപ്പ് 1 ല്‍ ഉള്ളത്. സ്വന്തം മണ്ണില്‍ കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യക്ക് മുന്നില്‍ മൂന്ന് കടുത്ത പരീക്ഷണങ്ങളാണുള്ളത്:ഫെബ്രുവരി 22: ഇന്ത്യ vs സൗത്ത് ആഫ്രിക്ക (അഹമ്മദാബാദ്)

ഫെബ്രുവരി 26: ഇന്ത്യ vs സിംബാബ്‌വെ (ചെന്നൈ)

മാർച്ച്‌ 1: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് (കൊല്‍ക്കത്ത)

സെമിയില്‍ കടക്കാൻ ഇന്ത്യക്ക് ഈ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയം അനിവാര്യമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !