രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് അതിജീവിത,ഡ്രഗ്സും റേപ്പ് കേസും ഉണ്ടായിട്ടും വേടൻ ജയിലിൽ കിടന്നിട്ടില്ല. താൻ 16 ദിവസം കിടന്നെന്നും രാഹുൽ

തിരുവനന്തപുരം ;രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത താൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പരാതി നൽകിയത് തെറ്റാണെന്ന് രാഹുൽ ഈശ്വർ.

വിഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് വിലക്കില്ലെന്നാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. ഡ്രഗ്സും റേപ്പ് കേസും ഉണ്ടായിട്ടും വേടൻ ജയിലിൽ കിടന്നിട്ടില്ല. താൻ 16 ദിവസമാണ് കിടന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.‘‘അതിജീവിത എന്ന് പറയുന്ന പെൺകുട്ടിയുടെ ഭർത്താവാണ് ശരിക്കും അതിജീവിതൻ.
അവനെ സപ്പോർട്ട് ചെയ്ത് കൊടുത്ത വിഡിയോ ആണ് ആ പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. അയാൾക്കെതിരെ പരാതി കൊടുക്കാൻ പറ്റാത്തത് കൊണ്ടാണ് എനിക്കെതിരെ പരാതി കൊടുത്തത്. അവർ പരാതിക്കാരി ആണ്, അതിജീവിത അല്ല. ഞാൻ ഫോട്ടോ ഷെയർ ചെയ്തിട്ടില്ല, ഐഡന്റിറ്റി ഡിസ്ക്ലോസ് ചെയ്തിട്ടില്ല. സ്ത്രീസുരക്ഷ എന്ന ആശയത്തെ ഇവർ ദുരുപയോഗം ചെയ്യുകയാണ്.
പരാതിക്കാരി പറയുന്ന പീഡനാരോപണം നിലനിൽക്കില്ല എന്ന് രാഹുലിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പതിനാലാമത്തെ പേജിൽ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവർ അതിജീവിത ആകുന്നത്? മാധ്യമങ്ങൾ അവളോടൊപ്പവും അവനോടൊപ്പവും അല്ല നിൽക്കേണ്ടത്, സത്യത്തിനൊപ്പം നിൽക്കണം. ദിലീപിനെ കള്ളക്കേസിൽ ജയിലിൽ ഇടാൻ സാധിക്കുമെങ്കിൽ പിന്നെ ആരാണ് ഇവിടെ സേഫ്. എനിക്ക് ശക്തമായ എതിർപ്പുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 

പക്ഷെ അദ്ദേഹത്തിന് എതിരെ ഞാൻ കള്ളം പറയില്ല. ആളുകളെ പെടുത്തുന്ന പരിപാടി നിർത്തണം. ഇല്ലാത്ത പരാതിയുടെ പേരിലാണ് എന്നെ ക്രൂശിക്കുന്നത്. അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസിൽ നിന്ന് അറിഞ്ഞത്. ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിൽ അപേക്ഷ കൊടുത്തിട്ടുണ്ട്. ഞാനും രാഹുൽ മാങ്കൂട്ടത്തിലും സുഹൃത്തുക്കൾ അല്ല. ഞങ്ങളുടെ പുരുഷകമ്മിഷനെ എതിർത്തത് രാഹുലാണ്. ഞങ്ങൾ വ്യത്യസ്ത രാഷ്ട്രീയം ഉള്ളവരാണ്’’ – രാഹുൽ‌ ഈശ്വർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !