മുംബൈ: പ്രശസ്ത സിനിമാ-സീരിയൽ താരം സുധ ചന്ദ്രന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. ജനുവരി മൂന്നിന് മുംബൈയിൽ നടന്ന 'മാതാ കി ചൗക്കി' എന്ന ആത്മീയ ചടങ്ങിനിടെ നടി അതിവൈകാരികമായി പെരുമാറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവമിങ്ങനെ
കുടുംബാംഗങ്ങളും ടെലിവിഷൻ രംഗത്തെ സഹപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ആടിപ്പാടി നൃത്തം ചെയ്യുന്ന സുധ ചന്ദ്രനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. എന്നാൽ ചടങ്ങ് പുരോഗമിക്കവെ പെട്ടെന്ന് നടിയുടെ പെരുമാറ്റത്തിൽ മാറ്റം വരികയായിരുന്നു. നിയന്ത്രണം വിട്ട് അലറിക്കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത നടിയെ ശാന്തയാക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ തന്നെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഒരാളുടെ കൈയ്യിൽ നടി ആഞ്ഞ് കടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വെള്ളയും ചുവപ്പും സാരി ധരിച്ച്, നെറ്റിയിൽ 'ജയ് മാതാ ദി' എന്ന് എഴുതിയ തുണി കെട്ടിയാണ് നടി ചടങ്ങിൽ പങ്കെടുത്തത്.
A viral clip of actress Sudha Chandran at a Mata jagran has sparked intense reactions online.
— SK Chakraborty (@sanjoychakra) January 4, 2026
The clip shows the Naagin actor in an emotionally charged and uncontrolled state during a bhajan session. #SudhaChandran is seen dressed in a red and white saree, with a headband… pic.twitter.com/4S8yTfYH9v
പിന്തുണയും വിമർശനവും
വീഡിയോ വൈറലായതോടെ ആരാധകർക്കിടയിൽ ഭിന്നമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ഇത് ദൈവകടാക്ഷമാണെന്നും ആത്മീയമായ ഉന്മാദാവസ്ഥയിൽ (Spiritual trance) മനുഷ്യർ അറിയാതെ ഇത്തരത്തിൽ പെരുമാറുമെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ, ഇത് വെറുമൊരു 'സീരിയൽ അഭിനയം' മാത്രമാണെന്നും ഇത്തരം പ്രവർത്തികളിലൂടെ നടി സ്വയം പരിഹാസ്യയാകുകയാണെന്നും മറ്റൊരു വിഭാഗം വിമർശിക്കുന്നു.
പതിനാറാം വയസ്സിലുണ്ടായ അപകടത്തിൽ കാൽ നഷ്ടപ്പെട്ടിട്ടും കൃത്രിമക്കാൽ (ജയ്പൂർ ഫുട്ട്) ഘടിപ്പിച്ച് നൃത്തവേദികളിലും സിനിമയിലും സജീവമായ സുധ ചന്ദ്രൻ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്. സ്വന്തം ജീവിതകഥ പറഞ്ഞ 'മയൂരി' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ അവർ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി ആറോളം ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 'നാഗിനി' ഉൾപ്പെടെയുള്ള സീരിയലുകളിലൂടെയാണ് അവർ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിയത്.
സംഭവം വിവാദമായെങ്കിലും വിഷയത്തിൽ സുധ ചന്ദ്രൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നടിയുടെ പെരുമാറ്റത്തിൽ ആരാധകർ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.