27 ന് രാജ്യവ്യാപക പണിമുടക്കുമായി ബാങ്ക് ജീവനക്കാർ,നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും..!

ന്യൂഡൽഹി ;ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശ 2 വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ 27ന് രാജ്യമാകെ ബാങ്ക്‌ ജീവനക്കാര്‍ പണിമുടക്കും.

ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. 27ന് പണിമുടക്ക് നടന്നാല്‍ റിപബ്ലിക് ദിന അവധിയും ശനിയും ഞായറും ചേര്‍ത്ത് അടുപ്പിച്ച് 4 ദിവസം (24 മുതല്‍ 27 വരെ) ബാങ്കുകള്‍ അടഞ്ഞു കിടന്നേക്കും.

ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. 2023ൽ തന്നെ, പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) തത്വത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ ഐബിഎ ശുപാർശയിന്മേൽ കേന്ദ്ര സർക്കാർ പിന്നീട് നടപടിയെടുത്തില്ല.പ്രവൃത്തിദിവസം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി മാർച്ചിൽ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് യുഎഫ്ബിയു അവസാന നിമിഷം മാറ്റിവച്ചത്,

ജീവനക്കാരുടെ ആവശ്യങ്ങളോട് അനുഭാവപൂർവമായി പ്രതികരിക്കാമെന്ന ഉറപ്പിന്മേലായിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രം അനങ്ങാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും പണിമുടക്ക് പ്രഖ്യാപനം.വിഷയം സജീവ പരിഗണനയിലാണെന്ന പതിവു മറുപടിയാണ് ചീഫ് ലേബർ കമ്മിഷണറുടെ (സിഎൽസി) നേതൃത്വത്തിൽ ചേർന്ന യോഗങ്ങളിൽ ധനമന്ത്രാലയം സ്ഥിരമായി നൽകിയിരുന്നത്. 

ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന്മേൽ കേന്ദ്രം നടപടിയെടുക്കാത്ത സ്ഥിതിക്കാണ് ചീഫ് ലേബർ കമ്മിഷണർ (സിഎൽസി) തന്നെ ഏപ്രിലിൽ നേരിട്ട് ഇടപെട്ടത്. എന്നിട്ടും നടപടിയുണ്ടായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !