തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ പ്രശസ്ത രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ ‘മുൻഷി’യിലൂടെ ശ്രദ്ധേയനായ നടൻ ഹരീന്ദ്രകുമാർ (46) അന്തരിച്ചു.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. നടന്നുപോകുന്നതിനിടെ റോഡിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെക്കാലം മുൻഷിയിലെ അഭിനേതാവായിരുന്നു തിരുവനന്തപുരം ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാർ.രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുന്ന മുൻഷിയിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തലമുണ്ഡം ചെയ്ത് കോഴിയെയും പിടിച്ചുനിൽക്കുന്ന ഹാസ്യ കഥാപാത്രമായിരുന്നു ഹരീന്ദ്രകമാര്‍ അവതരിപ്പിച്ചിരുന്നത്. 18 വര്‍ഷത്തോളം തുടര്‍ച്ചയായി മുൻഷിയിൽ അഭിനയിച്ചതിന് ഗിന്നസ് ബുക്കിലും ഹരീന്ദ്രകുമാര്‍ ഇടംപിടിച്ചിട്ടുണ്ട്.മുൻഷിയിലെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ് ഹരീന്ദ്രകുമാറിന്‍റേത്. ചെറിയ കാലയളവിനുള്ളിൽ തന്നെ ആക്ഷേപഹാസ്യ രംഗത്ത് തന്റേതായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചു. അപ്രതീക്ഷിതമായി എത്തിയ മരണവാർത്തയുടെ നടുക്കത്തിലാണ് സഹപ്രവർത്തകരും നാട്ടുകാരും. സംസ്‌കാര ചടങ്ങുകൾ പിന്നീട് നടക്കും.പ്രശസ്ത രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ ‘മുൻഷി’യിലൂടെ ശ്രദ്ധേയനായ നടൻ ഹരീന്ദ്രകുമാർ (46) അന്തരിച്ചു
0
തിങ്കളാഴ്ച, ജനുവരി 05, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.