തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഷ്ട്രീയ അങ്കത്തട്ടൊരുങ്ങുമ്പോൾ, അപ്രതീക്ഷിത സ്ഥാനാർത്ഥികളെ കളത്തിലിറക്കി കളം പിടിക്കാൻ മുന്നണികൾ തയ്യാറെടുക്കുന്നു.
വി.എ. അരുൺകുമാറും അച്ചു ഉമ്മനും മത്സരരംഗത്തേക്ക്?
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ ഇത്തവണ കായംകുളത്ത് നിന്ന് ജനവിധി തേടിയേക്കുമെന്നാണ് ഇടതുപക്ഷ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ കായംകുളത്ത് അരുൺകുമാറിനെ നേരിടാൻ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ബിജു പ്രഭാകറിനെ രംഗത്തിറക്കാനാണ് യുഡിഎഫ് നീക്കം. മുൻ മന്ത്രി തച്ചടി പ്രഭാകരന്റെ മകൻ എന്ന പ്രതിച്ഛായ ബിജു പ്രഭാകറിന് തുണയാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. അതേസമയം, ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ കോട്ടയം ജില്ലയിലെ വിജയസാധ്യതയുള്ള ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനും സാധ്യതയുണ്ട്.
വെള്ളിത്തിരയിൽ നിന്ന് നിയമസഭയിലേക്ക്
സിനിമാ താരങ്ങളെ രംഗത്തിറക്കി വോട്ടുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ.
ആസിഫ് അലി: നടൻ ആസിഫ് അലിയെ തൊടുപുഴയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ സി.പി.എം. നീക്കം നടത്തുന്നുണ്ട്.
രമേശ് പിഷാരടി: തൃപ്പൂണിത്തുറയിൽ കെ. ബാബു പിന്മാറുകയാണെങ്കിൽ പകരം രമേശ് പിഷാരടിയെ പരിഗണിക്കാനാണ് കോൺഗ്രസ് ആലോചന.
ഉണ്ണി മുകുന്ദൻ: ബിജെപി പാളയത്തിൽ നിന്ന് നടൻ ഉണ്ണി മുകുന്ദൻ മത്സരരംഗത്തുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു ജനപ്രിയ താരത്തെ കൂടി നിയമസഭയിലെത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
കായിക താരങ്ങളും സിവിൽ സർവീസ് ഉദ്യോഗസ്ഥരും
ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനെ വണ്ടൂരിൽ എ.പി. അനിൽകുമാറിനെതിരെ രംഗത്തിറക്കാൻ സി.പി.എം. ആലോചിക്കുന്നുണ്ട്. മറ്റൊരു താരം യു. ഷറഫലിയെ ഏറനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പരിഗണിച്ചേക്കും. രാജ്യസഭാംഗം പി.ടി. ഉഷയെ ബിജെപി ഇത്തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനും യുഡിഎഫ് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
സാഹിത്യലോകവും തിരഞ്ഞെടുപ്പിലേക്ക്
പത്തനംതിട്ട ജില്ലയിൽ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിനെ സ്ഥാനാർത്ഥിയാക്കി മണ്ഡലം പിടിക്കാനുള്ള ശ്രമങ്ങൾ സി.പി.എം. ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായതായാണ് വിവരം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.