തിരുവനന്തപുരം ;തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒട്ടേറെ ജനകീയ പ്രഖ്യാപനങ്ങൾ കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് നാളെ.
രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും തന്റെ ആറാമത്തെയും ബജറ്റാണ് മന്ത്രി കെ.എൻ.ബാലഗോപാൽ നാളെ രാവിലെ 9ന് നിയമസഭയിൽ അവതരിപ്പിക്കുക. കേന്ദ്ര ബജറ്റിനു മുൻപ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ്, മറ്റു കേന്ദ്ര വിഹിതങ്ങൾ, കേന്ദ്ര സ്കീമുകൾ തുടങ്ങിയവയുടെയൊക്കെ വിഹിതം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുന്നതിൽ അനിശ്ചിതത്വമുണ്ട്.ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷം ഈ കണക്കുകൾ സംസ്ഥാന ബജറ്റിൽ പുതുക്കേണ്ടി വരും.ശമ്പളപരിഷ്കരണ പ്രഖ്യാപനം, പുതിയ പെൻഷൻ പദ്ധതി, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവയാണ് ബജറ്റിൽ പ്രതീക്ഷിക്കുന്ന വമ്പൻ പ്രഖ്യാപനങ്ങൾ. തുടർച്ചയായി മൂന്നാം ഭരണം ലക്ഷ്യമിട്ട് അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്. പിണറായി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ ബജറ്റിൽ അക്കമിട്ടു നിരത്തും.ബജറ്റിനു പിന്നാലെ സർക്കാരിന്റെ നേട്ടങ്ങളും പ്രഖ്യാപനങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ വമ്പൻ പ്രചാരണ പരിപാടിക്കും സർക്കാർ പദ്ധതിയിടുന്നുണ്ട്. സർക്കാരിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകനം ഇന്നു സഭയിൽ വയ്ക്കും.സംസ്ഥാന ബജറ്റ് നാളെ,കടം കയറി മുടിഞ്ഞ സർക്കാർ പ്രഖ്യാപനങ്ങൾ വാഗ്‌ദാനം മാത്രമായി മാറുമെന്ന് വിലയിരുത്തൽ
0
ബുധനാഴ്ച, ജനുവരി 28, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.