പയ്യന്നൂർ ; പാർട്ടി ഫണ്ട് മുക്കിയെന്ന ആരോപണം ഉയർത്തിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണനെ സന്ദർശിച്ച് പി. ജയരാജൻ. ഇന്നലെ രാത്രിയിലാണ് ജയരാജൻ കുഞ്ഞിക്കൃഷ്ണന്റെ വീട്ടിൽ എത്തിത്.
കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തുന്നതിന് നേതൃത്വം നൽകിയ പ്രസന്നന്റെ വീട്ടിലും ജയരാജൻ എത്തി. പ്രസന്നന്റെ ബൈക്ക് ചൊവ്വാഴ്ച രാവിലെ കത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. കുഞ്ഞിക്കൃഷ്ണന്റെ സഹോദരൻ വി. നാരായണന്റെ വീട്ടിലും ജയരാജൻ എത്തി.കുഞ്ഞിക്കൃഷ്ണനെയും അനുകൂലിക്കുന്നവരെയും അനുനയിപ്പിക്കാനാണ് നീക്കമെന്നാണ് വിലയിരുത്തൽ. എന്നാൽ സന്ദർശനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, പാർട്ടി നേതൃത്വവുമായി അകലം പാലിക്കുന്ന ജയരാജൻ കുഞ്ഞിക്കൃഷ്ണനെ പിന്തുണയ്ക്കാനാണ് എത്തിയതെന്നും ഒരു വിഭാഗം പറയുന്നുണ്ട്. ഏരിയ സെക്രട്ടറി പി. സന്തോഷും നഗരസഭാ ചെയര്‍മാനും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുമായ സരിന്‍ ശശിയും കുഞ്ഞിക്കൃഷ്ണനെ സന്ദർശിച്ചിരുന്നു.
പാർട്ടിയിൽനിന്നു പുറത്താക്കിയതിനു പിന്നാലെ കുഞ്ഞിക്കൃഷ്ണൻ ആരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. സെന്റിന് മൂന്ന് ലക്ഷം രൂപ വിലയുള്ള ഭൂമി 18 ലക്ഷത്തിന് വാങ്ങിയെന്നും രക്തസാക്ഷി ധനരാജ് ഫണ്ടിലെ തുക മുക്കിയെന്നും 2021ലെ തിരഞ്ഞെടുപ്പിൽ വ്യാജ റസീപ്റ്റ് അച്ചടിച്ച് പണപ്പിരിവ് നടത്തിയെന്നുമാണ് കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.