പരാതി നൽകാനെത്തി,പിന്നീട് അർധരാത്രിയിൽ വാട്സാപ്പിൽ ലീലാ വിലാസങ്ങൾ..പരാതി വാങ്ങിയ പോലീസുകാരനെതിരെ പരാതിയുമായി യുവതി

കഴക്കൂട്ടം: പരാതി നൽകാനെത്തിയ യുവതിയുടെ മൊബൈൽനമ്പർ കൈക്കലാക്കി അർധരാത്രി സന്ദേശമയച്ച് ശല്യപ്പെടുത്തിയ പോലീസുകാരനെതിരേ പരാതി.

തുമ്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ സന്തോഷിനെതിരേയാണ് യുവതി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.
സംഭവത്തിൽ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണം ആരംഭിച്ചു.പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി നൽകാനാണ് ഹോട്ടൽ ജീവനക്കാരിയായ യുവതി തുമ്പ സ്റ്റേഷനിലെത്തിയത്. ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് യുവതിയുടെ ഫോൺനമ്പർ വാങ്ങി.
തുടർന്ന് അർധരാത്രികളിൽ തുടർച്ചയായി സന്ദേശങ്ങൾ അയക്കുകയും വിളിച്ച് ശല്യപ്പെടുത്തിയെന്നുമാണ് പരാതി. പോലീസ് അസോസിയേഷൻ നേതാവ് കൂടിയാണ് സന്തോഷ്. ഇത് ഗൗരവമുള്ളതാണെന്നും അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്നും കഴക്കൂട്ടം എ.സി.പി. ചന്ദ്രദാസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !