ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു..വാഹനത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉള്ളതായി സംശയം..!

തിരുവനന്തപുരം; കിളിമാനൂരില്‍ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ പൊലീസ് പിടികൂടി.

നെയ്യാറ്റിന്‍കരയില്‍നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. വിഷ്ണുവിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് പ്രത്യേക പൊലീസ് സംഘം വിഷ്ണുവിനെ പിടികൂടിയത്. സംസ്ഥാനത്തിനു പുറത്തേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു വിഷ്ണുവെന്നാണു സൂചന. വിഷ്ണുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു.
അപകടത്തില്‍ ദമ്പതികള്‍ മരിച്ച് ഇത്ര ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അപകടസമയത്ത് വിഷ്ണുവാണോ ജീപ്പ് ഓടിച്ചിരുന്നത് എന്നതില്‍ വ്യക്തതയില്ല. ജീപ്പില്‍നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്റെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കിട്ടിയെന്നു നാട്ടുകാര്‍ പറഞ്ഞിരുന്നു.
ഇവരില്‍ ആരെങ്കിലും ആണോ ജീപ്പ് ഓടിച്ചത് എന്നാണ് ഇനി അറിയേണ്ടത്. എന്നാല്‍ ഈ രണ്ടു പേരുടെയും ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചുവെന്നും ഇവര്‍ അപകടസമയത്ത് മറ്റിടങ്ങളില്‍ ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.   

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !