കോട്ടയം: പുതുപ്പള്ളിയിലെ റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സിൽ വൻ കവർച്ച. കേന്ദ്രസർക്കാരിന് കീഴിലുള്ള റബർ ബോർഡിന്റെ ജീവനക്കാർക്കുള്ള താമസസ്ഥലത്തെ രണ്ട് ക്വാർട്ടേഴ്സുകളിലാണ് കവർച്ച നടന്നത്.
മൂന്ന് ക്വാർട്ടേഴ്‌സുകളിൽ കവർച്ചാശ്രമവുമുണ്ടായി. ആകെ 75 പവനോളം സ്വർണം ഇവിടെനിന്ന് മോഷ്ടിക്കപ്പെട്ടതായാണ് കരുതുന്നത്.മോഷണം നടന്ന ക്വാർട്ടേഴ്‌സുകളിൽ സംഭവസമയത്ത് ആളുകൾ ഉണ്ടായിരുന്നില്ല. മോഷണവിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.കവർച്ച നടന്ന റബർബോർഡ് ക്വാർട്ടേഴ്‌സ് കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാന മോഷണക്കേസുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.