ബെല്‍ഫാസ്റ്റ് ;നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോര്‍ട്ടാഡൗണില്‍ മലയാളി കുടുംബം താമസിച്ചിരുന്ന വീടിനു നേരെ കല്ലേറുണ്ടായ സംഭവത്തില്‍ അഭിനന്ദനീയ ഇടപെടല്‍ നടത്തി മലയാളി വാട്സാപ് ഗ്രൂപ്പ് അഡ്മിന് ബോബിന് അലക്സ്.
വിവരം അറിയിച്ചതിനു പിന്നാലെ പോര്‍ട്ടഡൗണ്‍ പ്രാദേശിക പൊലീസ് ടീം(എല്എന്പിടി) ഇന്‍സ്പെക്ടറുമായി അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു സ്ഥലം പാര്‍ലമെന്റ് അംഗം കാര്‍ല ലൊകാര്ട്.ഇന്ത്യന്‍ കമ്യൂണിറ്റി നിലവില്‍ പ്രദേശത്തു നേരിടുന്ന പ്രശ്നങ്ങള്‍ എംപിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ സാധിച്ചതായി പോര്‍ട്ടാഡൗണ്‍ മല്ലൂസ് വാട്സാപ് ഗ്രൂപ് അഡ്മിന് ബോബിന് അലക്സ് പറഞ്ഞു.ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കൗമാരക്കാര്‍ വീടുകള്‍ക്കു നേരെ ആക്രമണം നടത്തുന്നതു പതിവായ സാഹചര്യത്തില്‍ പൊലീസ് ഇടപെടലിനു പുറമേ ബോധവല്‍ക്കരണം നടത്തണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു.നിയമവിരുദ്ധമായല്ല ഇവിടെ താമസിക്കുന്നതെന്നും ആരോഗ്യ രംഗത്ത് ഇംഗ്ലിഷ് സമൂഹത്തിനു സേവനം ചെയ്യുന്നവരാണ് ഇവിടെ ഉള്ളതെന്നും ബോധ്യപ്പെടുത്താന്‍ ബോധവല്‍ക്കരണം വേണമെന്നുമായിരുന്നു ആവശ്യം.അതേ സമയം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കാം എന്ന ഉറപ്പു ലഭിച്ചിട്ടുണ്ട്. വംശീയ അതിക്രമങ്ങള്‍ സീറോ ടോളറന്‍സ് നയം അനുസരിച്ചു കൈകാര്യം ചെയ്യുമെന്നും പരാതികള്‍ ഗൗരവത്തോടെ പരിഗണിച്ചു നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു കൃത്യമായ പരിഗണന നല്‍കുമെന്നും എംപിയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പൊലീസും ഉറപ്പു നല്‍കിയിട്ടുണ്ട്.
കുടിയേറ്റ സമൂഹത്തിനെതിരെ ഉണ്ടാകുന്ന ചെറിയ സംഭവങ്ങള്‍ പോലും അവഗണിക്കാതെ പൊലീസിനെ അറിയിക്കണമെന്നും സിസിടിവി ക്യാമറയോ ഡോര്‍ബെല്‍ ക്യാമറകളോ സ്ഥാപിക്കുന്നതു പരിഗണിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതു പൊലീസിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും വിഷയത്തില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പൊലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ തങ്ങളുടെ പ്രധാന ഉത്തവാദിത്തമാണെന്നും ആര്‍ക്കും എന്ത് ആവശ്യമുണ്ടായാലും ഓഫിസുമായി ബന്ധപ്പെടാമെന്നും ഓഫിസ് ഇടപെടല്‍ ഉണ്ടാകുമെന്നും എംപി കാര്‍ല ലൊകാര്ട് ഉറപ്പു നല്കി. പൊലീസുമായും മറ്റു പ്രാദേശിക അധികാര കേന്ദ്രങ്ങളുമായും ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി ശക്തമായ ഏകോപനം നടത്താന്‍ തന്റെ ഓഫിസ് പ്രതിജ്ഞാബദ്ധമാണ്. ഇത്തരം സംഭവങ്ങള്‍ വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായിരിക്കും മുന്‍ഗണന എന്നും അവര്‍ പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.