ന്യൂഡൽഹി; നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടർമാർ ബിജെപിക്ക് അവസരം നൽകുമെന്ന് കരുതുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിജെപിയുടെ പന്ത്രണ്ടാമത് ദേശീയ പ്രസിഡന്റായി നിതിൻ നബീൻ ചുമതലയേൽക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി കേരളത്തിലെ വോട്ടർമാരെ കുറിച്ച് പരാമർശിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ 45 വർഷം നീണ്ട ഇടതുഭരണം അവസാനിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞത് ഇതിനു മുന്നോടിയാണെന്നും മോദി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിൽ നിന്ന് അവരുടെ രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കും.അർബൻ നക്സലുകളും കുടുംബ വാഴ്ചയും നാടിന് ഗുണകരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.ബിജെപിയിൽ വർധിച്ചുവരുന്ന പൊതുജന വിശ്വാസത്തിന്റെ വ്യക്തമായ പ്രതിഫലനമാണ് കേരളത്തിലെയും മഹാരാഷ്ട്രയിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് അവസരം നൽകും.
മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപി ഒന്നാം നമ്പർ പാർട്ടിയായി ഉയർന്നുവന്നിട്ടുണ്ട്. കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് 45 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ചു. മേയർ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിച്ചു. ഭരണത്തിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ വിജയത്തിനു കാരണം.സ്വാതന്ത്ര്യത്തിനു ശേഷം, രാജ്യം വ്യത്യസ്തമായ ഭരണ മാതൃകകൾ കണ്ടു. കോൺഗ്രസിന്റെ രാജവംശ രാഷ്ട്രീയ മാതൃക, ഇടതുപക്ഷ മാതൃക, പ്രാദേശിക പാർട്ടികളുടെ മാതൃക, അസ്ഥിരമായ സർക്കാരുകളുടെ യുഗം.
എന്നാൽ ഇന്ന് രാജ്യം ബിജെപിയുടെ സ്ഥിരതയാർന്ന ഭരണത്തിനു സാക്ഷ്യം വഹിക്കുന്നു. അധികാരത്തെ ആനന്ദത്തിനുള്ള ഒരു മാർഗമായല്ല, സേവനത്തിനുള്ള മാധ്യമമാക്കി ഞങ്ങൾ മാറ്റിയിരിക്കുന്നു.രാജ്യത്തിന് മുന്നിലുള്ള വളരെ പ്രധാനപ്പെട്ട വെല്ലുവിളി നുഴഞ്ഞുകയറ്റക്കാരാണ്. ലോകത്ത് ഒരു രാജ്യവും നുഴഞ്ഞുകയറ്റക്കാരെ സ്വീകരിക്കുന്നില്ല, ഇന്ത്യയിലെ യുവാക്കളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കില്ല. നുഴഞ്ഞുകയറ്റക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വളരെ ഗുരുതരമായ ഭീഷണിയാണ്.
അവരെ തിരിച്ചറിഞ്ഞ് അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നമ്മുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടണം’’ – മോദി പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.