തിരുവനന്തപുരം ; സിറ്റി ഗ്യാസ് പദ്ധതി ഇനി നഗരത്തിലെ ഫ്ലാറ്റുകൾ ഉൾപ്പെടുന്ന കൂറ്റൻ കെട്ടിടസമുച്ചയങ്ങളിലേക്കും. ഇതു വരെ വീടുകളിലേക്ക് പൈപ്പുവഴി പ്രകൃതിവാതകം എത്തിച്ചിരുന്ന പദ്ധതിയാണ് ഇനി ഉയരങ്ങൾ താണ്ടി ഓരോ ഫ്ലാറ്റുകളിലേക്കും എത്തുന്നത്.
കുമാരപുരത്തിനു സമീപമുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ ആദ്യത്തെ കണക്‌ഷൻ നൽകി. താമസിയാതെ 6 സമുച്ചയങ്ങളിലേക്കു കൂടി പൈപ്പ് വഴി പ്രകൃതിവാതകം എത്തും. പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡിന്റെ (പിഎൻജിആർബി) ദേശീയ പ്രചാരണ 2.0 പരിപാടി കേരളത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സിറ്റി ഗ്യാസ് വിതരണ കമ്പനിയായ തിങ്ക് ഗ്യാസ് ഫ്ലാറ്റ് സമുച്ചയങ്ങൾക്കും കണക്‌ഷൻ നൽകുന്നത്. ജനുവരിയിൽ തുടങ്ങിയ പ്രചാരണ പരിപാടി മാർച്ച് 31 വരെ നീണ്ടു നിൽക്കും.75,000 ഉപയോക്താക്കൾക്ക് ഇങ്ങനെ പ്രകൃതിവാതകം എത്തിക്കുകയാണു ലക്ഷ്യം. 55,444 വീടുകൾ, 47 സിഎൻജി സ്റ്റേഷനുകൾ, 1507 കിലോമീറ്റർ ദൈർഘ്യം വരുന്ന പൈപ്പ്‌ലൈൻ ശൃംഖല എന്നിവ അടങ്ങുന്ന വിതരണസംവിധാനമാണ് ഇപ്പോൾ സിറ്റി ഗ്യാസ് പദ്ധതിക്കുള്ളത്. ഫ്ലാറ്റുകളിൽ പൈപ്പ് വഴി പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതിയുടെ (ഡിപിഎൻജി) ഉദ്ഘാടനം കോൺഫിഡന്റ് ഗോൾ കോസ്റ്റിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു.പിഎൻജിആർബി ഡപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) ഗഗൻ അഗവർവാൾ, തിങ്ക് ഗ്യാസിന്റെ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന റീജനൽ മേധാവിയായ ദീപു ജോൺ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടറും നാഷനൽ സേഫ്റ്റി കൗൺസിൽ ഓഫ് ഇന്ത്യ (കേരള ചാപ്റ്റർ) ചെയർമാനുമായ പി.പ്രമോദ്, പിഎൻജിആർബി അസി. കൺസൽറ്റന്റ് (ടെക്നിക്കൽ) അഭിഷേക് തിവാരി, അണമുഖം വാർഡ് കൗൺസിലർ ആർ.വീണാകുമാരി, സിജിസിആർഎ പ്രസിഡന്റ് ജി.കേശവചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.