യുഎസ് ;മുൻവർഷങ്ങളിൽ കാണാത്തത്ര തണുപ്പിലൂടെയാണ് യുഎസ് കടന്നുപോകുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ഫേൺ ശീതകൊടുങ്കാറ്റ് മൂലം നഗരങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. നിരവധി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 23 സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.ജനസംഖ്യയിലെ പകുതിയിലധികം പേരെ അതിശൈത്യം ബാധിച്ചിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം ഐസ് മൂടിയിരിക്കുകയാണ്. മെക്സിക്കോയിൽ ഒരു അടിക്ക് മുകളിലാണ് മഞ്ഞുവീഴ്ച.വടക്കൻ സംസ്ഥാനങ്ങളായ ന്യൂയോർക്ക്, ന്യൂജഴ്സി, പെൻസിൽവാനിയ, മസാച്യൂസെറ്റ്സ് എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കൊടുംതണുപ്പിൽ നിരവധി വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഏകദേശം 10 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വൈദ്യുതി മുടങ്ങി. ജനുവരി 22ന് കലിഫോർണിയയുടെയും പടിഞ്ഞാറൻ മെക്സിക്കോയുടെയും തീരത്ത് അസാധാരണമായി ഫേൺ ശൈത്യകൊടുങ്കാറ്റ് രൂപപ്പെടുകയായിരുന്നു.ഇതിനുപിന്നാലെ കനത്ത മഞ്ഞുവീഴ്ചയുണ്ടാവുകയും തെക്കേ അമേരിക്കയിലേക്ക് കൂടി വ്യാപിക്കുകയുമായിരുന്നു. മഞ്ഞ് ഉരുകാൻ കാലതാമസമെടുക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. വാഹനയാത്രകൾ കുറയ്ക്കുകയും വീടുകളിൽ തുടരണമെന്നും ന്യൂജഴ്സി ഗവർണർ മുന്നറിയിപ്പ് നൽകി.അമേരിക്കയിലും പ്രതിസന്ധിസൃഷ്ടിച്ച് കാലാവസ്ഥ,നഗരങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിൽ
0
ചൊവ്വാഴ്ച, ജനുവരി 27, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.