കോട്ടയം നഗരത്തിലും കാഞ്ഞിരപ്പള്ളിയിലുമായി 7 പേർ അറസ്റ്റിൽ

കോട്ടയം ; നഗരത്തിലും കാഞ്ഞിരപ്പള്ളിയിലുമായി 7 പേർ അറസ്റ്റിൽ. ലഹരിമരുന്ന് സംഘത്തിൽനിന്നു സ്ഥിരമായി രാസലഹരി വാങ്ങുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ റജിസ്റ്റർ അടക്കം  പൊലീസ് പിടിച്ചെടുത്തു.

നഗരമധ്യത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് രാസലഹരി കച്ചവടം നടത്തിയ 6 പേരെയും കാഞ്ഞിരപ്പള്ളിയിൽനിന്ന് ഒരാളെയുമാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നു 19.5 ഗ്രാം രാസലഹരിയും 17 ഗ്രാം ഹഷീഷ് ഓയിലും പിടിച്ചെടുത്തു.
ലഹരി മരുന്ന് വാങ്ങിയ ശേഷം പകുതി പണം നൽകിയവർ, മുഴുവൻ തുക നൽകിയവർ, കടം വാങ്ങിയപ്പോയവർ, ലഭിക്കാനുള്ള തുക അടക്കമാണ് ഇവരിൽനിന്നു പിടിച്ചെടുത്ത റജിസ്റ്ററിലുള്ളത്.  സ്ഥിരം കുറ്റവാളികൾ കഴിഞ്ഞ ദിവസം നഗരമധ്യത്തിലെ ലോഡ്ജിൽ ഈസ്റ്റ് പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിൽ മോഷ്ടാവും.
ഒട്ടേറെ ലഹരിമരുന്നുകേസുകളിലെ പ്രതിയുമായ ബാദുഷ ഷാഹുൽ (28), അടിപിടിക്കേസുകളിലെ പ്രതി ഷൈൻ ഷാജി (26), കൊലപാതകക്കേസിൽ   ഉൾപ്പെട്ടിട്ടുള്ള ഏബെൽ ജോൺ (23), താഴത്തങ്ങാടി സ്വദേശി ഇർഫാൻ മുഹമ്മദ് (22), കാരാപ്പുഴ സ്വദേശി അഖിൽ ഷിബു (26), ചെങ്ങളം സ്വദേശി വി.എസ്.സലാലുദീൻ (23) എന്നിവരാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളിയിലെ പരിശോധനയിൽ  0.5 ഗ്രാം എംഡിഎംഎയുമായി കൂവപ്പള്ളി മെറിൻ ജയിംസ് (27) പിടിയിലായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !