പാലാ: മാർച്ച് ഏപ്രിൽ മാസത്തോടുകൂടി നിയമസഭാ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ വാർത്താ സമ്മേളനത്തിൽ വ്യക്തമായതോടുകൂടി കേരളത്തിൽ കളം പിടിക്കാനുറച്ച് ബിജെപി,
23 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക നീക്കങ്ങളിലേക്ക് ബിജെപി സംസ്ഥാന കമ്മിറ്റി കടക്കുമെന്നാണ് സൂചന,പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ അനുസരിച്ച് നേമം,വട്ടിയൂർക്കാവ്,കഴക്കൂട്ടം കൂടാതെ ചെങ്ങന്നൂർ,പാലാ നിയോജക മണ്ഡലങ്ങളിലും ഇതിനോടകം ബിജെപി ഇലക്ഷൻ വർക്ക് തുടങ്ങിക്കഴിഞ്ഞു,
മറ്റ് നാല് മണ്ഡലങ്ങളെ അപേക്ഷിച്ച് ബിജെപിക്ക് കാര്യമായ വളക്കൂർ പാലായിൽ ഇല്ലങ്കിലും സംസ്ഥാന ഉപാധ്യക്ഷനായ അഡ്വ.ഷോൺ ജോർജിനെ തന്നെ ബിജെപി പാലായിൽ അങ്കത്തിനിറക്കുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു,ജില്ലാ പഞ്ചായത് അംഗമായിരുന്ന ഷോൺ മുൻപ് ലീഡ് ചെയ്ത കിഴക്കൻ മേഘലയിലെ പല പഞ്ചായത്തുകളും വീണ്ടും അനുകൂലമായി മാറുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.പന്ത്രണ്ടു പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന പാലാ നിയോജക മണ്ഡലത്തിൽ ഇതിനോടകം ഇലക്ഷൻ കമ്മിറ്റികൾ രൂപീകരിച്ച് വീടുകൾ തോറും സ്‌ക്വഡ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
ബിജെപിക്ക് ബാലികേറാ മലയായിരുന്ന പാലാ നഗരസഭയിൽ കൃത്യമായ ബൂത്ത് കമ്മിറ്റി ഉണ്ടായിരുന്നത് മുരിക്കുമ്പുഴ വാർഡിൽ മാത്രമായിരുന്നെങ്കിൽ ദിവസങ്ങൾക്കുള്ളിൽ നഗരസഭയിൽ ഭൂരിഭാഗം ബൂത്തുകളിലും കമ്മിറ്റികൾ രൂപീകരിച്ച് നിശബ്ദമായി പ്രവർത്തനം നടക്കുന്നുണ്ട്,കഴിഞ്ഞ നിയമസഭാ തിരാഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി കാപ്പന് ലഭിച്ച 69,804 വോട്ടുകളിൽ ബിജെപി സ്ഥാനാർത്ഥിയായി ഷോൺ വന്നാൽ വിള്ളൽ വീഴ്ത്താം എന്ന കണക്കുകൂട്ടലും ബിജെപിക്കുണ്ട്,
പക്ഷെ കഴിഞ്ഞ തവണ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ലഭിച്ചത് 7.85 ശതമാനം വോട്ട് മാത്രമാണ് അന്ന് ലഭിച്ച 10,869 വോട്ടുകളിൽ നിന്ന് ഇത്തവണ പതിനഞ്ചു ശതമാനത്തിലേക്ക് വോട്ട് വിഹിതം എത്തിച്ചാൽ എൽഡിഎഫ് നിരയിലും വിള്ളൽ വീഴുമെങ്കിലും ഗുണം ലഭിക്കുന്നത് കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥിക്ക് തന്നെയായിരിക്കും 39.32 ശതമാനം വോട്ടുവിഹിതമുള്ള കേരളാകോൺഗ്രസ് പാലായിൽ നിന്ന് ജയിച്ചു കയറും..!








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.