തീക്കോയി:- തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടത്തി.
ബാങ്ക് പ്രസിഡന്റ് റ്റി. ഡി. ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ബാങ്കിലെ അംഗം കോട്ടയം സൈബർ സെൽ അസി. സബ് ഇൻസ്‌പെക്ടർ ജോർജ് ജേക്കബ് മുതുകാട്ടിൽ ന് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള സ്കൂളുകളിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി. പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളായ സെന്റ്. ആന്റണീസ് വെള്ളികുളം, സെന്റ്. മേരീസ് തീക്കോയി എന്നിവർക്ക് പ്രത്യേക പുരസ്‌കാരം നൽകി. ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകി.വൈസ് പ്രസിഡന്റ് പയസ് കവളമ്മാക്കൽ, മുൻ പ്രസിഡന്റ് ബേബി എം ഐ മുത്തനാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ കുട്ടപ്പൻ, ഭരണസമിതി അംഗങ്ങളായ ജോസ് മുത്തനാട്ട്, പി എം സെബാസ്റ്റ്യൻ, റെജി തുണ്ടിയിൽ, രതീഷ് പി എസ്,ജെസ്സി തട്ടാംപറമ്പിൽ,ജോളി സെബാസ്റ്റ്യൻ സെക്രട്ടറി ജോയിസി വലിയവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.തീക്കോയി സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടന്നു
0
വ്യാഴാഴ്ച, ജനുവരി 01, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.