തൃശൂർ:ഇരിങ്ങാലക്കുടയിൽ അഞ്ചു ദിവസങ്ങളിലായി അരങ്ങേറിയ സാംസ്കാരിക ഉത്സവം വർണ്ണക്കുട 2025 ന്റെ സമാപന പൊതുസമ്മേളനം പ്രശസ്ത എഴുത്തുക്കാരനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സനും ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
ടെലിവിഷൻ സീരിയൽ താരം ശിവാനി, ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡ്സ് ടോപ് സിംഗർ നേടിയ ഭാവയാമി, ചലച്ചിത്ര സംവിധായകൻ ശ്രീരാജ് ശ്രീനിവാസൻ, മോഹിനിയാട്ടം കലാകാരി സാന്ദ്ര പിഷാരടി, സി.ബി.എസ്.ഇ കലോത്സവ കലാതിലകം വൈഗ സജീവ് എന്നിവർ മുഖ്യാതിഥികളായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ശങ്കരനാരായണൻ, വത്സല ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ് മനു, ശിവൻകുട്ടി, സരള വിക്രമൻ, ഷീജ ഉണ്ണികൃഷ്ണൻ, റോസ്‌ലി ഫ്രാൻസിസ്, കെ.എസ് തമ്പി, കെ.പി കണ്ണൻ, ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ ഗോപി, പ്രോഗ്രാം കൺവീനർ കെ.ആർ. വിജയ, തഹസിൽദാർ സിമീഷ് സഹു എന്നിവർ പങ്കെടുത്തു.
വേദിയിൽ മോഹൻദാസ് പാറയിലിൻ്റെ കഥാസമാഹാരം ‘പഹൽഗാമിലെ കുതിരലാടം’ മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിലാണ് ഡിസംബർ 26 മുതൽ 30 വരെ ഇരിങ്ങാലക്കുടയിൽ വിവിധ ദേശീയ സാംസ്‌കാരിക കലാപരിപാടികൾ ഉൾപ്പെടുത്തി മൂന്നാം വർഷവും വർണ്ണക്കുട സംഘടിപ്പിച്ചത്.
സമാപന സമ്മേളനത്തിന് ശേഷം ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിച്ച നാദസംഗമം, തൊച്ചൊം ഇബിമൂബി ദേവിയും സംഘവും അവതരിപ്പിച്ച മണിപ്പൂരി നൃത്തം, ‘താമരശ്ശേരി ചുരം’ മ്യൂസിക് ബാൻ്റ് എന്നിവ അരങ്ങേറി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.