ന​ഗ​ര​സ​ഭ​യും തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി​യും കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തൊടുപുഴ ഫിലിം ഫെസ്റ്റിവൽ എ​ട്ടു മു​ത​ല്‍ 11 വ​രെ

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യും തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി​യും ചേ​ര്‍​ന്ന് കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെയും എ​ഫ്എ​സ്എ​സ്‌​ഐ​യു​ടെയും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ടു​പു​ഴ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ എ​ട്ടു മു​ത​ല്‍ 11 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

സി​ല്‍​വ​ര്‍ ഹി​ല്‍​സ് സി​നി​മാ​സി​ല്‍ ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ ദി​വ​സേ​ന നാ​ല് ചി​ത്ര​ങ്ങ​ള്‍ വീ​തം പ്ര​ദ​ര്‍​ശി​പ്പി​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നും വ്യ​ത്യ​സ്ത​ വി​ഷ​യ​ങ്ങ​ള്‍ പ്ര​മേ​യ​മാ​ക്കി​യ 13 സി​നി​മ​ക​ളും ര​ണ്ട് മ​ല​യാ​ള സി​നി​മ​യും 10 ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​മാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. മേ​ള​യു​ടെ ഭാ​ഗ​മാ​യി ഷോ​ര്‍​ട്ട് ഫി​ലിം മ​ത്സ​രം, ഡി​ജി​റ്റ​ല്‍ എ​ക്‌​സി​ബി​ഷ​ന്‍, മീ​റ്റ് ദി ​ഡ​യ​റ​ക്ട​ര്‍, ഓ​പ്പ​ണ്‍ ഫോ​റം, ക​ലാ​സാ​യാ​ഹ്ന​ങ്ങ​ള്‍ എ​ന്നി​വ​യും ന​ട​ക്കും.

എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സം​വി​ധാ​യ​ക​ന്‍ സ​ജി​ന്‍ ബാ​ബു മു​ഖ്യാ​തി​ഥി​യാ​കും. ഡി​ജി​റ്റ​ല്‍ എ​ക്‌​സി​ബി​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​ദീ​പ​ക് നി​ര്‍​വ​ഹി​ക്കും. തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്‍. ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഒ​ന്‍​പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ഓ​പ്പ​ണ്‍ ഫോ​റം ന​ട​ക്കും. 11ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഷോ​ര്‍​ട്ട് ഫി​ലിം വി​ഭാ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍ റ​സാ​ക്ക് മു​ഖ്യ​തി​ഥി​യാ​കും. 200 രൂ​പ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്. 18 വ​യ​സ് മു​ത​ലു​ള്ള വി​ദ്യ​ര്‍​ഥി​ക​ള്‍​ക്ക് 100 രൂ​പ​യാ​ണ് നി​ര​ക്ക്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !