അബുദാബി: ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിലെ കുട്ടികളെ ഇന്ന് ദുബായിൽ കബറടക്കും.
അതേസമയം, അപകടത്തിൽ മരിച്ച ബുഷ്റയുടെ മയ്യിത്ത് ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായും ബന്ധുക്കൾ പറഞ്ഞു.. ഇന്ന് ഉച്ചയ്ക്ക് ശേഷം മുഹൈസിനയിലെ (സോണാപൂർ) ദുബായ് മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാം ചെയ്യും. തുടർന്ന് മയ്യിത്ത് നമസ്കാരവും നടക്കും..തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാന അബ്ദുൽ റസാഖിന്റെയും മക്കളായ അഷാസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്റ (48)യുമാണ് ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫും, കുടുംബവും ലിവ ഫെസ്റ്റിവൽ സന്ദർശിച്ചശേഷം മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം. ബിസിനസ് ആവശ്യാർഥം ലണ്ടനിലായിരുന്ന റുക്‌സാനയുടെ സഹോദരൻ ദുബായിൽ തിരിച്ചെത്തിയിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.