ആലപ്പുഴ ; മലപ്പുറത്തും വയനാടും കാസർകോടും എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന പ്രസ്താവനയിൽ വിശദീകരണവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
മുസ്‍ലിം ലീഗിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു. മലപ്പുറത്ത് ഒരു അൺ എയ്ഡഡ് കോളജ് മാത്രമാണ് എസ്എൻഡിപിക്ക് ഉള്ളതെന്നും ലീഗുകാർക്ക് 48 ആൺ എയ്ഡഡ് കോളജുകൾ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയത്തിൽ ഭരണത്തിലിരുന്നപ്പോൾ ലീഗ് സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ആത്മപരിശോധന നടത്താൻ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മുസ്‍ലിം സമുദായത്തിൽ മൊത്തമായി ഈഴവ വിദ്വേഷം പരത്തുന്ന രീതിയിൽ മതവിദ്വേഷം സ്ഥാപിച്ച് മതസൗഹാർദം ഇല്ലാതാക്കി മതകലഹങ്ങൾ സൃഷ്ടിക്കാനുള്ള പ്രവർത്തനമാണ് ലീഗ് നടത്തുന്നത്. അടുത്ത ഭരണം കിട്ടിയാൽ ഇനി ഒരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കാണ് ലീഗിനുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഭരണം കിട്ടിയാൽ ലീഗ് ലക്ഷ്യം വെക്കുന്നത് മറ്റൊരു മാറാട് കലാപം,രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
0
വെള്ളിയാഴ്ച, ജനുവരി 02, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.