ബെൽഫാസ്റ്റ് ; ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങളുടെ ലഹരിയിലായിരിക്കെ, വടക്കൻ അയർലൻഡിലേക്ക് ഈ വർഷത്തെ ആദ്യ 'ക്രിസ്മസ് അതിഥി' എത്തി.
അതും ഒരു മലയാളി കുടുംബത്തിൽ നിന്ന്. തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനു മാത്യുവിന്റെയും ജസ്ന ആന്റണിയുടെയും മകളായ മീറ മരിയ മനുവാണ് ഡിസംബർ 25-ന് പിറന്ന് 'ക്രിസ്മസ് ബേബി'.ബെൽഫാസ്റ്റിന് സമീപമുള്ള ഡണ്ടൊണാൾഡിലെ അൾസ്റ്റർ ആശുപത്രിയിലായിരുന്നു മീറയുടെ ജനനം. പുലർച്ചെ 12.25-ന് ജനിച്ച മീറയാണ് ഈ വർഷം വടക്കൻ അയർലൻഡിൽ ജനിച്ച ആദ്യത്തെ കുഞ്ഞ്.മീറ മരിയ മനുവിന് വലിയൊരു വരവേൽപ്പാണ് അൾസ്റ്റോർ ഹോസ്പിറ്റൽ അംഗങ്ങളും സൗത്ത് ഈസ്റ്റേൺ ട്രസ്റ്റും ചേർന്ന് നൽകിയിരിക്കുന്നത്.2025 ഡിസംബർ 29ന് ആയിരുന്നു ജസ്നയ്ക്ക് ഡോക്ടർമാർ പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുപത്തിനാലാം തീയതി അർദ്ധരാത്രിയോടുകൂടി ജസ്നയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കെയർ അസിസ്റ്റന്റ്, നഴ്സിങ് വിദ്യാർഥിനിയാണ് ജസ്‌ന (32). മനു-ജസ്ന ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് മീറ.മഞ്ഞുവീഴുന്ന അയർലൻഡ് നഗരത്തിന് ക്രിസ്മസ് പുലരിയിൽ ലഭിച്ച ഏറ്റവും മനോഹരമായ വാർത്തകളിലൊന്നായി മീറയുടെ ജനനം മാറി. ഹോസ്പിറ്റൽ അംഗങ്ങൾ എല്ലാവരും ചേർന്ന് ഇതൊരു വലിയ ആഘോഷമാക്കി തീർത്തു. പിന്നാലെ ബെൽഫാസ്റ്റിലെ മാധ്യമങ്ങളെല്ലാം ഈ വാർത്ത ഏറ്റെടുത്തു. സൗത്ത് ഈസ്റ്റേൺ ട്രസ്റ്റിലെ ആദ്യത്തെ ക്രിസ്മസ് ബേബി എന്ന പദവിയും മീറ മറിയ മനുവാണ് സ്വന്തമാക്കിയിരിക്കുന്നത്.ഈ വർഷത്തെ ആദ്യ 'ക്രിസ്മസ് അതിഥി' മീറ മരിയ മനുവിനു,പ്രവാസി മലയാളികളുടെ കുഞ്ഞു മാലാഖ..!
0
വെള്ളിയാഴ്ച, ജനുവരി 02, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.