എരുമേലി ; ഇരട്ടി ലാഭത്തിൽ വിൽപന നടത്താൻ ഉദ്ദേശിച്ച് വലിയ അളവിൽ മദ്യം ശേഖരിച്ച ഹോട്ടലുടമ പിടിയിൽ.
പുതുവർഷ ദിനത്തോട് അനുബന്ധിച്ച് വിൽപന നടത്താനാണ് കറിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടലിന്റെ ഉടമ വി.എസ് ബിജുമോൻ ‘വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ചത്. 76 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. ബവ്കോയിൽനിന്നും പലതവണയായി ക്യൂനിന്ന് മദ്യം വാങ്ങി വീട്ടിൽ ശേഖരിച്ച് കൂടിയ വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും വിൽപന നടത്തുകയായിരുന്നു ഇയാൾ.വീടിന്റെ മുകളിലത്തെ നിലയിലാണ് രഹസ്യ അറകളിൽ മദ്യം സൂക്ഷിച്ചിരുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി എരുമേലി എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച് രാജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.വീട്ടിലൂണ് കഴിക്കാൻ വമ്പൻ തിരക്ക്,കൂട്ടത്തിൽ രണ്ട് പെഗ്ഗ് കഴിക്കാനുമുള്ള അവസരവും വില്പനയും,ഒടുവിൽ പിടിയിൽ
0
വെള്ളിയാഴ്ച, ജനുവരി 02, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.