പാലാ ;പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിലെ 2026 -ാംമാണ്ടത്തെ തിരുവുത്സവം,
ക്ഷേത്രം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ. ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിപ്പാടി ഒരു മുഖ്യകാർമ്മികത്വത്തിലും, മേൽശാന്തി ബ്രഹ്മശ്രീ. കല്ലംപള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും, 2026 ജനുവരി 23 വെള്ളിയാഴ്‌ച (1201 മകരം (9) കൊടിയേറി, 2026 ജനുവരി 30 വെള്ളിയാഴ്‌ച (1201 മകരം 16) ഭഗവാന്റെ പിറന്നാളായ തിരുവാതിര ആറാട്ടോടുകൂടി താന്ത്രിക വിധിപ്രകാരമുള്ള ക്ഷേത്രാചാരങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് അതിവിപുലമായ രീതിയിൽ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ,ഏകദേശം ആയിരത്താണ്ട് വർഷങ്ങൾ പഴക്കമുണ്ടെന്ന് ദൈവജ്ഞന്മാർ വിധിയെഴുതിയ പൂവരണി ക്ഷേത്രം ശ്രീ ശങ്കരാചാര്യ പത്മപാദർ പരമ്പരയിൽപെട്ട ത്രിശ്ശിവപേരൂർ തെക്കേമഠം സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി മൂപ്പിൽ സ്വാമിയാർ തീരുമനസ്സിൻ്റെ ഉടമസ്ഥതയിലുള്ള നിരവധി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട സ്വയംഭൂ മഹാദേവക്ഷേത്രമാണ്.
ക്ഷേത്രപുരോഗതിക്കൊപ്പം തന്നെ സമാജത്തിൻ്റെ പുരോഗതിയും, ഓരോ ഭക്തയല്ലെന്നും ജീവിതത്തിന്റെ അടിസ്ഥാനപരമായ വിജയത്തിൻ്റെ കാൽവെയ്പ്പ് കൂടി ആകണമെന്നുള്ള ലക്ഷ്യമത്താടെയാണ് നാം ഇന്ന് പ്രവർത്തിക്കുന്നത്. ഈ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് തിരുവുത്സവത്തോടനുബന്ധിച്ച് നിർദ്ധനയായ ഒരു പെൺകുട്ടിയുടെ വിവാഹം ഏറ്റെടുത്ത് നടത്തിക്കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
ക്ഷേത്രത്തിലെത്തുന്ന ഓരോ ഭക്തരും ഭഗവാന് സമർപ്പിക്കുന്ന കാണിക്കയും, വഴിപാട് ഇനത്തിലുള്ള വരുമാനവും ക്ഷേത്ര വികസനത്തിന് വിനിയോഗിക്കുന്നതോടൊപ്പം തന്നെ സമാജത്തിലെ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന ഭക്തരുടെ അടിസ്ഥാനപരമായ ഉന്നമനത്തിനും കൂടി വിനിയോ ഗിക്കുക എന്നൊരു ലക്ഷ്യം കൂടി മുൻനിർത്തിയാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്.
ചില തൽപ്പരകക്ഷികൾക്ക് ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടു ന്നതിനായി സമർപ്പിച്ചിരുന്ന കേസിൽ സ്വാമിയാർ മഠത്തിന് അനുകൂലമായി വന്ന കോടതി വിധിയിലൂടെ ഭക്തജനങ്ങൾക്ക് ഉണ്ടായിരുന്ന ആശങ്കകൾ മാറുകയും ഭക്തജനങ്ങൾ ധാരാളമായി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന സാഹചര്യങ്ങളും ഇപ്പോൾ സംജാതമായിരിക്കുകയാണെന്നും ക്ഷേത്രം ഭാരവാഹികൾ കൂട്ടിച്ചേർത്തു. ക്ഷേത്രത്തിലെ വഴിപാടുകൾക്ക് കഴിഞ്ഞ കുറെ വർഷങ്ങളിൽ അന്യായമായി വർദ്ധിപ്പിച്ചിരുന്ന നിരക്കുകൾ, സ്വാമിയാർമഠം വീണ്ടും അധികാരത്തിൽ വന്നതോടെ മറ്റ് സമീപക്ഷേത്രങ്ങളിലേതിന് അനുപാത മായി വെട്ടിച്ചുരുക്കുകയും ചെയ്‌തു.
ഒരു നൂറ്റാണ്ടിലേറെ കാലപ്പഴക്കമുള്ള ക്ഷേത്രകൊടിമരത്തിന് ബലക്ഷയം സംഭവിച്ചിട്ടുള്ളതും ഇളക്കം വന്നിടുള്ളതുമാണ്. പുനരുദ്ധാരണം ആവശ്യമായി വന്നിരിക്കുകയാണ്. അടുത്തവർഷത്തെ തിരുവുത്സവത്തിന് മുൻപായി ഭഗവത് സന്നിധിയിൽ പുതിയൊരു ധ്വജം ഉയരേണ്ടത് എല്ലാ ഭക്തരുടെയും ആഗ്രഹമാണ്.
കൂടാതെ ക്ഷേത്രത്തിൻ്റെ പിന്നിലൂടെ ഒഴുകുന്ന മീനച്ചിൽ തോടിൻ്റെ സംരക്ഷണ ഭിത്തിക്ക് ബലക്ഷയം ഉണ്ടായിരിക്കുന്നു. തോടിന് ചേർന്നിരിക്കുന്ന മറത്തും മുറിയുടെ ഭിത്തിയിൽ സാരമായ വിള്ളൽ വന്നിട്ടുള്ളതും മറത്തുംമുറിക്ക് പിൻവശ ത്തേക്ക് അല്പം ചെരിവും വന്നിട്ടുണ്ട്. ആയതുകൊണ്ട് എത്രയും വേഗം സംരക്ഷ ണഭിത്തി ബലപ്പെടുത്തി ക്ഷേത്രമഠത്തുംമുറിക്ക് സംരംക്ഷണം ഉറപ്പാക്കണം. ഉത്സവം കഴിഞ്ഞാൽ ഉടൻ ആയതിൻ്റെ പണികൾ ആരംഭിക്കുന്നതാണ്.
ആറാട്ട്കടവിൽ വേണ്ടസൗകര്യങ്ങൾ ഒരുക്കിത്തരുന്ന ആഘോഷകമ്മറ്റി ആറാടി എത്തുന്ന ഭഗവാനെ സ്വീകരിക്കുകയും, ഭക്തജനങ്ങൾക്ക് പ്രസാദമൂട്ട് നടത്തി സഹകരിക്കുന്ന മീനച്ചിൽ വടക്കേക്കാവ് ക്ഷേത്ര ഉപദേശക സമിതി, ഭഗവാൻ ആറാടി വരുന്ന വഴികൾ അലങ്കരിച്ച് പറ വെച്ചും താലപ്പൊലിയെടുത്തും സ്വീകരി ക്കുന്ന ഭക്തജനങ്ങൾ, ക്ഷേത്ര ഉത്സവ ദിവസങ്ങളിൽ കലാപരിപാടികൾ, ആന, മേളം, പുഷ്പാലങ്കാരം, തിടമ്പഅലങ്കാരം, എന്നിവ വഴിപാടായി സമർപ്പിക്കുന്ന ഭക്തജനങ്ങൾ, ക്ഷേത്ര ജീവനക്കാർ, എല്ലാവരോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു.
സ്വാമിയാർ തീരുമനസിൻ്റെ പൂർണ്ണമായ അനുവാദത്തോടുകൂടി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഈ ക്ഷേത്രകമ്മറ്റി, തിരുവുത്സവ നടത്തിപ്പിനായി 101 അംഗ കമ്മറ്റിയായി വികസിപ്പിച്ചു കൊണ്ട് ഭക്തജന പങ്കാളിത്തത്തോടു കൂടി മുന്നോട്ട് പോവുകയാണ്. ഈ ഉദ്യമത്തിന് എല്ലാ ഭക്തരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും പൂവരണി ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.