കറുകച്ചാൽ ;ടൗണിലെ കുരുക്കഴിക്കാൻ റിങ് റോഡ് പദ്ധതി തയാറാകുന്നു.
വാഴൂർ – ചങ്ങനാശേരി റോഡിൽ നിന്ന് കറുകച്ചാൽ ടൗണിൽ എത്താതെ ബൈ റോഡ് വഴി കോട്ടയം – കോഴഞ്ചേരി റോഡിൽ എത്തി അവിടെ നിന്ന് ബൈ റോഡ് വഴി വീണ്ടും ചമ്പക്കര പള്ളിപ്പടിയിൽ എത്തുന്നതാണ് ഒന്നാംഘട്ടം.ഒപ്പം മല്ലപ്പള്ളി റോഡ് വഴി എത്തുന്നവർക്ക് കുറ്റിക്കൽ, തട്ടാരടി, കൂത്രപ്പള്ളി വഴി വാഴൂർ – ചങ്ങനാശേരി റോഡിലും എത്തുന്നതാണ് 2–ാം ഘട്ടം. പദ്ധതി അടുത്ത ബജറ്റിൽ 2026 - 27 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുളള നിർദേശത്തിലാണ് പദ്ധതി. 3 മീറ്റർ മാത്രമുള്ള പഞ്ചായത്ത് റോഡുകൾ 12 മീറ്ററിലേക്ക് മാറ്റാൻ സ്ഥലം ഏറ്റെടുക്കേണ്ടിവരും. 5 ഏക്കർ വില കൊടുത്ത് ഏറ്റെടുക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയാകാൻ 3 വർഷം വേണ്ടി വരും.റോഡ് ഇതിലേ പോകും കറുകച്ചാൽ എൻഎസ്എസ് ജംക്‌ഷനു ശേഷം ആദ്യം ഇടത്തേക്ക് തിരിയുന്ന സ്വകാര്യ കാർ ഷോറൂമിന്റെ വശം വഴിയുള്ള റോഡ് മുതൽ വീടുകൾ ഒഴിവാക്കി ബംഗ്ലാവിനടുത്തുള്ള നിലവിലെ ഗുരുമന്ദിരം റോഡിൽ എത്തി നെത്തല്ലൂർ കുരിശുകവലയ്ക്കു തൊട്ട് മുൻപ് തോട്ടുപുറമ്പോക്കിനോടു ചേർന്നുള്ള ഭാഗം വഴി പൂവത്തും കവലയിൽ എത്തും. ഇവിടെനിന്ന് കോട്ടയം കോഴഞ്ചേരി സംസ്ഥാനപാത കടന്ന് അതേ തോടിന്റെ വശം വഴി കൊച്ചിടത്തിനാട്ട് – നെത്തല്ലൂർ റോഡും കടന്ന് ചമ്പക്കര പള്ളിപ്പടിയിൽ എത്തുന്നതാണ് ആദ്യ ഭാഗം.
ഇതിന്റെ പ്രയോജനം ചങ്ങനാശേരി, പാലമറ്റം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വാഴൂർ, കോട്ടയം എന്നിവിടങ്ങളിലേക്കു പോകാൻ കറുകച്ചാൽ, നെത്തല്ലൂർ ജംക്‌ഷൻ ഒഴിവാക്കാം. കോട്ടയം, പുതുപ്പള്ളി ഭാഗത്തു നിന്ന് എത്തുന്ന വാഹനങ്ങൾ നെത്തല്ലൂർ കവല ഒഴിവാക്കി വാഴൂർ റോഡിലേക്കും പ്രവേശിക്കാം.മല്ലപ്പള്ളിയിൽ നിന്നുള്ളവർക്കും പ്രയോജനം കോട്ടയം – കോഴഞ്ചേരി സംസ്ഥാനപാത വഴി മല്ലപ്പള്ളി ഭാഗത്തുനിന്നുള്ളവർക്കു ബിഎസ്എൻഎൽ ഓഫിസിന്റെ മുൻപായി കുറ്റിക്കൽ ഭാഗത്തേക്ക് പോകുന്ന പാതയിൽ കുറ്റിക്കൽ നിന്ന് തട്ടാരടി വഴി കൂത്രപ്പള്ളിയിൽ എത്തുന്ന റോഡ് വഴി വാഴൂർ – ചങ്ങനാശേരി റോഡിൽ എത്താം. നിലവിൽ 3 മീറ്ററുള്ള പഞ്ചായത്ത് റോഡ് 12 മീറ്ററാക്കി ഉയർത്തി നിർമിക്കുന്നതാണ് റിങ് റോഡിന്റെ രണ്ടാംഭാഗം. മല്ലപ്പള്ളി, ആനിക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കറുകച്ചാൽ കവലയിൽ എത്താതെ ചങ്ങനാശേരിക്ക് പോകാൻ സാധിക്കും. വീടുകൾ ഒഴിപ്പിക്കാതെയാണിത് ലക്ഷ്യമിടുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.