മൂന്നാർ (ഇടുക്കി): സി.പി.എം. വിട്ട് ബി.ജെ.പി.യിലെത്തിയ മുൻ എം.എൽ.എ. എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ സഹകരണസംഘം രൂപവത്‌കരിച്ചു.
തോട്ടംമേഖലയിൽ സ്വാധീനം ഉറപ്പിക്കുന്നതിനായാണ് നീക്കം.വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അറുപതാമത് ശാഖയാണ് മൂന്നാറിൽ തുടങ്ങിയത്. ’തൊഴിലാളികൾക്കും മേഖലയിലെ മറ്റ് സാധാരണക്കാർക്കും കുറഞ്ഞപലിശ നിരക്കിൽ വായ്പ നൽകുകയാണ് ലക്ഷ്യം. ചില സഹകരണസംഘങ്ങൾ തൊഴിലാളികളിൽനിന്ന് കനത്തപലിശയാണ് ഈടാക്കുന്നതെന്ന് രാജേന്ദ്രൻ ആരോപിച്ചു.തിരിച്ചടയ്ക്കുന്ന പണത്തിനും കൃത്യമായ കണക്കില്ല. എന്നാൽ തങ്ങൾ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് രാജേന്ദ്രൻ പറഞ്ഞു. രാജേന്ദ്രനോടൊപ്പം സിപിഎം. വിട്ട് ബജെപിയിൽ ചേർന്ന എ.ഐ.ടി.യു.സി. മുൻ ജില്ലാസെക്രട്ടറി ജി.എൻ. ഗുരുനാഥനും പരിപാടിൽ പങ്കെടുത്തിരുന്നു.ലക്ഷ്യം നിയമസഭ തോട്ടംമേഖലയിൽ സ്വാധീനമുള്ള നേതാവാണ് രാജേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർഥിയാകുമെന്നും സൂചനയുണ്ട്. എന്നാൽ ഇത് അദ്ദേഹം നിഷേധിച്ചിരുന്നു. രാജേന്ദ്രനെ മുൻനിർത്തി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകുമെന്നാണ് എൻ.ഡി.എ. കരുതുന്നത്. കൂടാതെ സൊസൈറ്റിയിലൂടെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി ജനസമ്മതി കൂട്ടാനും ഉദ്ദേശിക്കുന്നു.മൂന്നാർ പിടിക്കാനുറച്ച് ബിജെപി,മൂന്നാറിൽ സഹകരണസംഘം രൂപീകരിച്ച് വീണ്ടും പോതുജനങ്ങളിലേക്ക് എസ് രാജേന്ദ്രൻ
0
ശനിയാഴ്ച, ജനുവരി 31, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.