രാജസ്ഥാൻ;എപ്പോൾ ആരോടു വേണമെങ്കിലും തോന്നാവുന്ന വികാരമാണ് പ്രണയം. ജീവിത സാഹചര്യത്തിനോ പ്രായത്തിനോ അതിൽ വലിയ പങ്കൊന്നുമില്ല.
ഒരു പ്രണയകഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. രാജസ്ഥാനിലാണ് സിനിമയെ വെല്ലുന്ന കഥ അരങ്ങേറിയത്. ആൾവാറിലെ ജയിലിൽ തടവുകാരായിരുന്ന യുവതിയും യുവാവും ഇപ്പോൾ വിവാഹിതരായിരിക്കുകയാണ്. കൊലക്കേസ് പ്രതികളാണ് ഇരുവരും.ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് മോഡലായ പ്രിയ സേഠ് എന്ന യുവതി. അഞ്ചുപേരെ കൊലപ്പെുത്തിയ കേസിലെ പ്രതിയാണ് വരൻ ഹനുമൻ പ്രസാദ്.വിവാഹത്തിനായി ഇരുവർക്കും രാജസ്ഥാൻ ഹൈക്കോടതി 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചിരുന്നു. ആൾവാറിലെ ബറോഡമേവിലാണ് വിവാഹം. ദുഷ്യന്ത് സിങ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രിയ സേഠിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ സംഗനീർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന പ്രിയ അവിടെ വച്ചാണ് ഹനുമൻ പ്രസാദിനെ കാണുന്നത്. ആറുമാസം മുൻപ് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായി.പ്രണയത്തിനായി കൊലപാതകങ്ങൾ കാമുകന്റെയും മറ്റൊരു പുരുഷന്റെയും സഹായത്തോടെയാണ് 2018ൽ പ്രിയ സേഠ് ദുഷ്യന്ത് സിങ്ങിന്റെ കൊലപാതകം നടത്തുന്നത്. സിങ്ങിനെ തട്ടിക്കൊണ്ടുപോയി ഭീഷണിയിലൂടെ മോചനദ്രവ്യം വാങ്ങുകയും കാമുകനായ ദീക്ഷന്ത് കമ്രയുടെ കടം വീട്ടുകയുമായിരുന്നു യുവതിയുടെ പദ്ധതി. ഡേറ്റിങ് ആപ്പായ ടിന്ററിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് സിങ്ങിനെ പ്രിയ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തുകയായിരുന്നു.
തുടർന്ന് കാമുകനായ ദീക്ഷന്തിന്റെ സഹായത്തോടെ സിങ്ങിനെ ബന്ദിയാക്കി അദ്ദേഹത്തിന്റെ പിതാവിനോട് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. 3 ലക്ഷം രൂപ ദുഷ്യന്തിന്റെ പിതാവ് നൽകിയെങ്കിലും അദ്ദേഹത്തെ വിട്ടയച്ചാൽ അത് കുറ്റകൃത്യം തെളിയിക്കപ്പെടുന്നതിലേക്കു നയിക്കുമമെന്ന ചിന്തയിലായിരുന്നു പ്രിയ സേഠ്. തുടർന്ന് കമ്രയുടെയും അയാളുടെ സുഹൃത്ത് ലക്ഷ്യ വാലിയയുടെയും സഹായത്തോടെ സിങ്ങിനെ കൊലപ്പെടുത്തി. മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു. തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കിയ നിലയിലായിരുന്നു.
ഫ്ലാറ്റിലെ തെളിവുകൾ നശിപ്പിച്ചെങ്കിലും ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയതോടെ പ്രിയ സേഠ്, ദീക്ഷന്ത് കമ്ര, ലക്ഷ്യ വാലിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയുടെ ഭർത്താവിനെയും കുട്ടികളെയും കൊലപ്പെടുത്തിയ കേസിലാണ് ഹനുമൻ പ്രസാദ് അറസ്റ്റിലായത്. ആൾവാറിലെ തായ്ക്വോണ്ടോ കളിക്കാരിയായിരുന്നു ഹനുമൻ പ്രസാദിന്റെ കാമുകി സന്തോഷ്.
പ്രസാദിനേക്കാൾ പത്തുവയസ്സ് കൂടുതലുള്ള യുവതി, 2017 ഒക്ടോബർ 2ന് രാത്രി ഇയാളെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തി ഭർത്താവിനെയും കുട്ടികളെയും കൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു. സന്തോഷ് തന്റെ സുഹൃത്തിനൊപ്പം ഫ്ലാറ്റിലെത്തി യുവതിയുടെ ഭർത്താവിനെയും മൂന്നു കുട്ടികളെയും ഒരു ബന്ധുവിനെയും കൊലപ്പെടുത്തുകയായിരുന്നു. ആൾവാറിനെ ഞെട്ടിച്ച ഈ കൊലപാതകം മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

.webp)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.