പാലാ ;ആൾ കേരളാ സഹകരണ ബാങ്ക് നിക്ഷേപക ഫോറം (AKCDF) കോട്ടയം ജില്ലാതല യോഗം 08/01/26 വ്യാഴാഴ്ച 2.30 pm മുതൽ 6 pm വരെ പാലാ ടോംസ് ചേമ്പറിൽ(KSRTC സ്റ്റാൻഡിന് എതിർവശം 100 മീറ്റർ) ചേരുന്നതായി AKCDS ജില്ലാ ഭാരവാഹികൾ അറിയിച്ചു.
സഹകരണ ബാങ്കുകളിൽ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനമൊട്ടാകെ, നിക്ഷേപകർ തങ്ങളുടെ സമ്പാദ്യം അത്യാവശ്യഘട്ടങ്ങളിൽ പോലും തിരികെ ലഭിക്കാതെ ദുരിതത്തിലകപ്പെട്ടിട്ട് രണ്ടു മൂന്നു വർഷത്തിലേറെയായി.
പ്രശ്ന പരിഹാരത്തിന്ക്രിയാൽമകമായ യാതൊരു നടപടികളും സ്വീകരിക്കുവാൻ, സഹകരണ വകുപ്പും സംസ്ഥാന സർക്കാരും, വിവിധ സഹകരണ ബാങ്കുകളുടെ ഭരണസമിതികളും തയ്യാറാകാത്ത സ്ഥിതിയാണ് തുടർന്ന് വരുന്നത്. വൻകുടിശിഖക്കാരിൽ നിന്നും തുക മടക്കി വാങ്ങുവാൻ ജപ്തി നടപടികളും നിയമ നടപടികളും മറ്റും നടത്താൻ തയ്യാറാകാതെ അവർക്ക് അനുകൂല നിലപാടുകളാണ് സഹകരണ വകുപ്പിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും ഭാഗത്തുനിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്.നിക്ഷേപകരുടെ സംസ്ഥാന വ്യാപകമായ സംഘടിത നീക്കത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അനുകൂല നിലപാടുകൾ ഉണ്ടാക്കാനാവൂ എന്ന ബോദ്ധ്യത്തിൽ "ആൾ കേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസി റ്റേഴ്സ്ഫോറം " എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുവാൻ അങ്കമാലിയിൽ വിളിച്ചുചേർത്ത നിക്ഷേപക കൂട്ടായ്മ തിരുമാനിച്ചിരുന്നു.
പ്രസ്തുത സംഘടനയുടെ കോട്ടയം ജില്ലാതല സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ 2026 ജനുവരി 8 ന് വ്യാഴാഴ്ച 2 pm മുതൽ 5 pm വരെ പാലാ ടോംസ്ചേമ്പറിൽ (KSRTC ബസ്സ്റ്റാൻഡിന് സമീപം) ചേരുകയാണ്.
സാമ്പത്തികപ്രശ്നത്താൽ നിക്ഷേപകരുടെ ഫണ്ട് തിരികെ ലഭിക്കാൻ തടസപ്പെട്ടിട്ടുള്ള കോട്ടയം ജില്ലയിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപകർ പ്രസ്തുത യോഗത്തിൽ പങ്കെടുത്ത്കൂട്ടായ്മ മുന്നേറ്റത്തിൽസഹകരിക്കണമെന്ന് AKCDF ജില്ല ഭാരവാഹികൾ പത്രസമ്മേള
നത്തിൽ അറിയിച്ചു.പത്രസമ്മേളനത്തിൽ AKCDF സംസ്ഥാന വൈ സ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ബിനു മാത്യൂസ് മാക്കിയിൽ, ലോസൺ ഭരണങ്ങാനം,സണ്ണി സേവ്യർ ഈരാറ്റുപേട്ട,ജൂലിയസ് കണിപ്പള്ളിൽരാമപുരം, എന്നിവർ പങ്കെടുത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.