ഡബ്ലിന്‍ ; അയര്‍ലൻഡിന്റെ തെക്കുകിഴക്കന്‍ മേഖലകളില്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും പ്രളയ ഭീഷണി ശക്തമായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഡബ്ലിന്‍ മുതല്‍ വാട്ടര്‍ഫോര്‍ഡ് വരെയുള്ള കൗണ്ടികളില്‍ ലഭിക്കുന്ന അധിക മഴ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.കാര്‍ലോ, ഡബ്ലിന്‍, കില്‍ക്കെന്നി, ലൗത്ത്, വെക്സ്ഫോര്‍ഡ്, വിക്ലോ, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ രാവിലെ മുതല്‍ ഇന്ന് അര്‍ധരാത്രി വരെ സ്റ്റാറ്റസ് യെലോ മഴ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്.തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലം നദികള്‍ നിറഞ്ഞുകവിഞ്ഞ നിലയിലായതിനാല്‍ പ്രാദേശിക വെള്ളക്കെട്ടുകളും യാത്രാ തടസ്സങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.സ്റ്റോം ‘ചന്ദ്ര’യുടെ പിന്നാലെ ആരംഭിച്ച മഴ ഏഴ് ദിവസത്തോളം തുടര്‍ന്നതോടെയാണ് നിലവിലെ പ്രളയാവസ്ഥ രൂക്ഷമായതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇന്നത്തെ മഴ നിര്‍ണായകമാകുമെന്നും പ്രത്യേകിച്ച് ഉച്ചയ്ക്കുശേഷം ലഭിക്കാനിരിക്കുന്ന ശക്തമായ മഴയെക്കുറിച്ച് ഗുരുതര ആശങ്കയുണ്ടെന്നും അറിയിച്ചു.വാരാന്ത്യം മുഴുവന്‍ സ്ലാനി നദി, എന്നിസ്കോര്തി എന്നിവിടങ്ങളിൽ പ്രളയഭീഷണി ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് വെക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി. നദീതീരപ്രദേശങ്ങളിലെ മണ്ണ് പൂര്‍ണമായി നനഞ്ഞുകിടക്കുന്നതിനാല്‍ ചെറിയ തോതിലുള്ള അധികമഴ പോലും വെള്ളപ്പൊക്കത്തിന് കാരണമാകാമെന്നാണ് വിലയിരുത്തല്‍.പലയിടങ്ങളിലും ശക്തമായ മഴ,അയർലണ്ടിൽ അടുത്ത ദിവസങ്ങളില്‍ വീണ്ടും പ്രളയ ഭീഷണി ശക്തമായേക്കാമെന്ന് മുന്നറിയിപ്പ്
0
ശനിയാഴ്ച, ജനുവരി 31, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.