കോട്ടയം ;കേരളം തൊട്ടറിഞ്ഞ കാരുണ്യത്തിന്റെ മഹാ സ്പർശമായിരുന്നുകെ എം മാണി സാറെന്ന് കോട്ടയം ജില്ലാപ്പഞ്ചായത്തംഗം ഷിബി മത്തായി അഭിപ്രായപ്പെട്ടു.
കെ എം മാണിയുടെ തൊണ്ണൂറ്റി മൂന്നാം ജൻമദിനം നാടെങ്ങും കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരളാ കോൺഗ്രസ്സ് (എം) ഉഴവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സീനായ് സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച കാരുണ്യസംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു ഷിബി മത്തായി. മണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു.
കർഷകരേയും കർഷകത്തൊഴിലാളികളേയും അടിസ്ഥാന വർഗ്ഗമായി കണക്കാക്കി അദ്ധ്വാനവർഗ്ഗ സിദ്ധാന്തം വികസിപ്പിച്ചു കൊണ്ട് രാഷ്ട്രമീമാംസയിൽ പുതിയൊരദ്ധ്യായം എഴുതിച്ചേർത്ത മഹാപ്രതിഭയായിരുന്നു കെ എം മാണിയെന്ന് ചടങ്ങിൽ പങ്കെടുത്ത കേരളാ കോൺഗ്രസ്സ് (എം) കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡണ്ട് പി.എം. മാത്യു അനുസ്മരിച്ചു.രാജ്യത്ത് ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകുകയും നിർദ്ധന രോഗികൾക്ക് കാരുണ്യ ചികിൽസാ സഹായം ഏർപ്പെടുത്തുക വഴി പതിനായിരങ്ങൾക്ക് ആശ്വാസ പകർന്ന നേതാവായിരുന്നു മാണി സാർ. വൈദ്യുതി/ ജലസേചന / റവന്യൂ വകുപ്പുകൾ കൈകാര്യം ചെയ്ത കാലത്ത് സംസ്ഥാനത്ത് വെളിച്ച വിപ്ലവവും കുടിവെള്ള വിപ്ലവവും പട്ടയമേളയും നടപ്പിലാക്കിയ ചെയ്ത കെ എം മാണിയുടെ ഭരണ വൈദഗ്ദ്യം ഇന്ത്യയ്ക്കാകെ മാതൃകയാണെന്ന് പി എം മാത്യു ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രവർത്തനം കാരുണ്യപൂർവ്വമുള്ള പ്രേഷിത പ്രവർത്തനമായി കരുതിയ സ്നേഹദൂദനായിരുന്നു കെ എം മാണിയെന്ന് ചടങ്ങിന് ആഥിധേയത്വം വഹിച്ച സീനായ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ എ. രാധാമണി സ്വാഗതപ്രസംഗത്തിൽ അനുസ്മരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോ. സിന്ധുമോൾ ജേക്കബ്ബ്, പാർട്ടി സെക്രട്ടറിയേറ്റ് അംഗം ഡോ.ബിജു കൈപ്പാറേടൻ, നിയോജക മണ്ഡലം സെക്രട്ടറി സണ്ണി വെട്ടുകല്ലേൽ, ഗ്രാമപഞ്ചായത്തംഗം ബിബില ജോസ് തുടങ്ങിയവർ സംസാരിച്ചു.
കാരുണ്യസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹവിരുന്നിൽ സീനായ് സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും സ്റ്റാഫംഗങ്ങൾക്കുമൊപ്പം നിരവധി പാർട്ടി പ്രവർത്തകരും പങ്കെടുത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.