ആലപ്പുഴ ;ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളി ലും കണ്ണൂരിലെ ഇരിട്ടിയിലും കാക്കകളിൽ പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചു.
ഇതിനു പുറമേ എറണാകുളം ജില്ലയിൽ ദേശാടനപ്പക്ഷികളിലും കോട്ടയം ജില്ലയിൽ കോഴികളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2024ലാണ് കാക്കകളിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്വതന്ത്രമായി പറന്നു നടക്കുന്ന പക്ഷികളിലെ രോഗബാധ ഗുരുതര സ്ഥിതിയായാണു കണക്കാക്കുന്നത്. കള്ളിങ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) ഉൾപ്പെടെ നിയന്ത്രണ നടപടികൾ പ്രായോഗികമല്ല. ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 13ാം വാർഡിലും കോടംതുരുത്ത് പഞ്ചായത്ത് 13ാം വാർഡിലുമായി പതിനാറോളം കാക്കകൾ ചത്തുവീണതു പക്ഷിപ്പനി മൂലമാണെന്നു ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിലാണു വ്യക്തമായത്.ഇരിട്ടി എടക്കാനത്ത് ഒരു മാസം മുൻപ് കാക്കകൾ കൂട്ടത്തോടെ ചത്തതും പക്ഷപ്പനി മൂലമാണെന്ന സ്ഥിരീകരണം ഇന്നലെയെത്തി.എറണാകുളം രാമമംഗലം പഞ്ചായത്ത് 12ാം വാർഡിൽ ദേശാടനപ്പക്ഷികളിലും കോട്ടയം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നാലാം വാർഡിൽ കോഴികളിലും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.ആലപ്പുഴയിലും കോട്ടയത്തും കഴിഞ്ഞമാസം അവസാനത്തോടെയാണു പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ആലപ്പുഴയിൽ മാത്രം 13 രോഗപ്രഭവകേന്ദ്രങ്ങളുണ്ട്.നിർദേശങ്ങൾ നൽകി മൃഗസംരക്ഷണ വകുപ്പ് ∙ കോടംതുരുത്ത് പഞ്ചായത്തിൽ പത്തോളം കാക്കകളാണു കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്. മുഹമ്മ പഞ്ചായത്തിൽ 10 ദിവസം മുൻപ് 6 കാക്കകളെ ചത്ത നിലയിൽ കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ പക്ഷികൾ ചത്തതായി കണ്ടെത്തിയിട്ടില്ല.കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും വളർത്തുപക്ഷികളിൽ രോഗബാധ സ്ഥിരീകരിക്കുമ്പോൾ സ്വീകരിക്കുന്ന നിയന്ത്രണങ്ങളും കള്ളിങ്ങും പ്രായോഗികമല്ല. ചത്ത പക്ഷിയെ ആഴത്തിൽ കുഴിയെടുത്തു സംസ്കരിക്കുക മാത്രമാണു ചെയ്യാനാകുക. പ്രദേശത്തെ കോഴി വളർത്തൽ കേന്ദ്രങ്ങൾക്കു പ്രത്യേക നിർദേശങ്ങൾ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.