എടപ്പാൾ: രണ്ടാഴ്ചക്കാലം നീണ്ടുനിന്ന വൈവിധ്യമാർന്ന ആഘോഷങ്ങൾക്കൊടുവിൽ ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് (ഞായറാഴ്ച) നടക്കും.
മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തജനങ്ങളെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരിക്കുന്നത്.
സുരക്ഷയും ഗതാഗത നിയന്ത്രണവും
ഉത്സവത്തോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനുമായി ചങ്ങരംകുളം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നൂറിലധികം പോലീസുകാരെ വിന്യസിക്കും. ഇവർക്ക് പുറമെ ക്ഷേത്രക്കമ്മിറ്റിയുടെ വൊളന്റിയർമാരും സെക്യൂരിറ്റി ജീവനക്കാരും സേവനത്തിനുണ്ടാകും.
Final preparations are complete for the Edapal Kulankara Bhagavathi Temple Thalappoli today! Following two weeks of festivities, the grand finale features percussion ensembles, 20 ceremonial processions, and a mega firework display. are in place to welcome devotees . 🚩✨ pic.twitter.com/ZZwW7Sa8N5
— Rareshares (@unnikutan77) January 18, 2026
നിരീക്ഷണം: ഉത്സവപ്പറമ്പ് പൂർണ്ണമായും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും.
റോഡ് വികസനം: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി തിരക്കേറിയ ഭാഗങ്ങളിൽ ക്ഷേത്രക്കമ്മിറ്റി മുൻകൈയെടുത്ത് റോഡ് വീതി കൂട്ടിയിട്ടുണ്ട്.
പരിശോധനകൾ: ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പ്രത്യേക പരിശോധനകളും ഉത്സവ സ്ഥലത്ത് നടക്കും.
ഉത്സവ ചടങ്ങുകൾ
രാവിലെ ഉഷഃപൂജ മുതൽ ഉച്ചപ്പൂജ വരെയുള്ള സമയത്തെ വൻ തിരക്ക് നിയന്ത്രിക്കാൻ വനിതാ പോലീസിന്റെ പ്രത്യേക സേവനം ലഭ്യമാക്കിയിട്ടുണ്ട്. മാല മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ കർശന ജാഗ്രത പുലർത്തും.
മേളപ്പെരുക്കം: ഉച്ചയ്ക്ക് ശേഷം പഞ്ചവാദ്യം, മേളം, എഴുന്നള്ളിപ്പുകൾ എന്നിവ നിശ്ചിത സമയക്രമം പാലിച്ച് നടക്കും.
വരവുകൾ: വിവിധ കമ്മിറ്റികളുടെ ഇരുപതോളം വരവുകൾ രാത്രി ഒൻപതിന് തായമ്പക ആരംഭിക്കുന്നതിന് മുൻപായി ക്ഷേത്ര മൈതാനിയിൽ പ്രദർശനം നടത്തി മടങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വെടിക്കെട്ട്: വെടിക്കെട്ട് നടക്കുന്ന വയലിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ സേവനവും സ്ഥലത്തുണ്ടാകും.
ശനിയാഴ്ച രാത്രി നടന്ന വരവുകൾ കാണുന്നതിനും വലിയ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. കാർഷികോത്പന്നങ്ങളുടെയും മത്സ്യത്തിന്റെയും വിപണനത്തിനായി ഒരുക്കിയ പരമ്പരാഗതമായ 'പതിരുവാണിഭ'വും ഇന്നലെ സജീവമായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.