ന്യൂഡൽഹി ;കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ നേട്ടം രാജ്യത്തെ 95 കോടി ജനങ്ങൾക്കു ലഭിക്കുന്നുണ്ടെന്നു രാഷ്ട്രപതി ദ്രൗപദി മുർമു.
പാർലമെന്റ് സമ്മേളനത്തിനു തുടക്കം കുറിച്ചു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണു കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ രാഷ്ട്രപതി വിശദീകരിച്ചത്. ‘‘ദലിതർ, പിന്നാക്ക വിഭാഗക്കാർ, ആദിവാസി വിഭാഗക്കാർ, സമൂഹത്തിൽ പിന്തള്ളപ്പെട്ടു നിൽക്കുന്നവർ തുടങ്ങിയ എല്ലാവരെയും ഉൾപ്പെടുത്തിയാണു കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. സബ്കാ സാത്ത്, സബ്‌കാ വികാസ് എന്ന ദർശനം രാജ്യത്തെ എല്ലാവർക്കും പോസിറ്റീവായ മാറ്റം സമ്മാനിക്കുന്നു.2014ന്റെ ആരംഭത്തിൽ രാജ്യത്തെ 25 കോടി ജനങ്ങൾക്കു മാത്രമാണു സാമൂഹിക സുരക്ഷാ പദ്ധതികളുടെ നേട്ടം ലഭിച്ചിരുന്നത്. സർക്കാരിന്റെ പ്രവർത്തനഫലമായി ഇന്നതു 95 കോടിയാണ്.’’ – രാഷ്ട്രപതി പറഞ്ഞു.ആയുഷ്മാൻ ഭാരത് യോജനയിലൂടെ 11 കോടി സൗജന്യ വൈദ്യസഹായം ലഭ്യമാക്കിയെന്നും കഴിഞ്ഞ വർഷം മാത്രം 2.5 കോടി പാവപ്പെട്ട രോഗികൾക്ക് ഇതിന്റെ നേട്ടം ലഭിച്ചുവെന്നും രാഷ്ട്രപതി വിശദീകരിച്ചു. ‘‘അഴിമതിയും കുംഭകോണവും ഇല്ലാത്ത ഒരു ഭരണസംവിധാനം കെട്ടിപ്പടുക്കുന്നതിൽ സർക്കാർ വിജയിച്ചു വരുന്നു. ഇതിന്റെ ഫലമായി നികുതിദായകരുടെ ഓരോ രൂപയും രാജ്യത്തിന്റെ വികസനത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കുന്നു.അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ അഭൂതപൂർവമായ നിക്ഷേപം നടത്തിയിരിക്കുന്നു. ഇന്ത്യയുടെ ദ്രുതഗതിയുള്ള പുരോഗതി ഇപ്പോൾ ആഗോള ചർച്ചാ വിഷയമാണ്.’’ – രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പറഞ്ഞു.‘വിദ്യകൊണ്ടു പ്രബുദ്ധരാകുക, സംഘടിച്ചു ശക്തരാകുക’ എന്ന ശ്രീനാരായണ ഗുരു വാചകങ്ങൾ ആവർത്തിച്ച രാഷ്ട്രപതി ഒരു രാജ്യം സ്വപ്നം കാണുമ്പോൾ അത് യാഥാർഥ്യമാക്കുന്നത് യുവാക്കളാണെന്നും വ്യക്തമാക്കി. ‘‘കഴിഞ്ഞ 11 വർഷത്തിനിടെ ഇലക്ട്രോണിക്സ് നിർമാണ മേഖലയിൽ മാത്രം 25 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. സെമി കണ്ടക്ടറുകൾ, ഗ്രീൻ എനർജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ പുതിയ മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.’’ – രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു പകരമായി കൊണ്ടുവന്ന വിബി–ജി റാം ജി പദ്ധതിയെക്കുറിച്ചു രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ച ഘട്ടത്തിൽ പ്രതിപക്ഷാംഗങ്ങൾ ബഹളമുയർത്തി. ഗാന്ധിജിയുടെ ചിത്രങ്ങളുമായി എഴുന്നേറ്റ കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ അംഗങ്ങൾ പഴയ പേരും പദ്ധതിയും മടക്കിക്കൊണ്ടുവരണമെന്ന ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ പ്രസംഗം ആരംഭിച്ച ഘട്ടത്തിലും പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.