വിചാരണ സമയത്ത് കോടതിയിൽ എത്തിയത് പത്തുദിവസം മാത്രം,വന്നാൽ അരമണിക്കൂർ ഇരുന്ന് ഉറങ്ങിയിട്ട് പോകും..നടിയെ ആക്രമിച്ച കേസിലെ അഭിഭാഷകയ്ക്ക് കോടതിയുടെ വിമർശനം

വിചാരണ സമയത്ത് കോടതിയിൽ എത്തിയത് പത്തുദിവസം മാത്രം,വന്നാൽ അരമണിക്കൂർ ഇരുന്ന് ഉറങ്ങിയിട്ട് പോകും..നടിയെ ആക്രമിച്ച കേസിലെ അഭിഭാഷകയ്ക്ക് കോടതിയുടെ വിമർശനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമർശനവുമായി വിചാരണക്കോടതി.

വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ വന്നത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷ​ക കോടതിയിൽ ഉണ്ടാകാറുള്ളൂ. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു.

വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതി അത് കേട്ടില്ല ഇത് പരിഗണിച്ചില്ല എന്നൊക്കെ പറയുന്നതെന്നും കോടതി പറഞ്ഞു. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല. ഈ ഘട്ടത്തിലാണ് അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഇല്ലേയെന്ന് ചോദിച്ച് ചില പരാമർശങ്ങൾ കോടതി നടത്തിയത്.

എന്നാൽ ജീവിതത്തിന്റെ അഞ്ച് വർഷക്കാലം മുഴുവൻ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുട്ടുണ്ടെന്നും വക്കാലത്ത് കിട്ടിയപ്പോൾ മുതൽ വിചാരണകോടതിയിൽ മുഴുവൻ സമയവും ഉണ്ടായിരുന്നുവെന്നും അഡ്വ. ടി ബി മിനി പ്രതികരിച്ചു. ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഹെെക്കോടതി ഈ വിമർശനത്തെ വിലയിരുത്തട്ടെയെന്നും മിനി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

'കോടതിയുടെ വിമർശനം പക്വത ഇല്ലായ്മയാണ്. തന്റെ അസാന്നിദ്ധ്യത്തിൽ കൂടെ പ്രവർത്തിക്കുന്ന ജൂനിയർ അഭിഭാഷകർ കോടതിയിൽ എത്തിയിട്ടുണ്ട്. കോടതിയുമായി തർക്കിക്കുന്നില്ല. വ്യക്തിപരമായി അഭിഭാഷകരെ ആക്ഷേപിക്കേണ്ട ആവശ്യം കോടതിക്കില്ല'- മിനി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network