പുതുവത്സര ദിനത്തിൽ പ്രവാസികളിൽ വേദന നിറച്ച് ജർമനിയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബർലിൻ ;ഉന്നത പഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് പുതുവത്സര ദിനത്തിൽ ദാരുണാന്ത്യം.

തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ മൽകാപൂർ ഗ്രാമത്തിൽ നിന്നുള്ള ടോക്കല ഹൃത്വിക് റെഡ്ഡി (22) ആണ് മരിച്ചത്.യുവാവ് താമസിച്ചിരുന്ന കെട്ടിടത്തിൽ പെട്ടെന്ന് തീപിടിത്തം ഉണ്ടാവുകയായിരുന്നു.
അപ്പാർട്മെന്റിനുള്ളിൽ ആളിപ്പടർന്ന തീയിൽ നിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിനിടെ ഹൃത്വിക് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയ യുവാവിന്റെ അപ്രതീക്ഷിത മരണം നാടിനെയും ബന്ധുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അധികൃതർ അന്വേഷണം നടത്തിവരികയാണെന്ന് റിപ്പോർട്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !