കോഴിക്കോട്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി നാലാം ദിവസവും കാണാമറയത്ത്.
പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിനോദിനെ പിടികൂടാൻ സാധിക്കാതെ പൊലീസ് വലയുകയാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച്ചയാണ് പ്രതി ചാടിപ്പോകാൻ കാരണമെന്നാണു കണ്ടെത്തൽ.ഡിസംബർ 29 തിങ്കളാഴ്ച രാത്രി 11 മണിയോടെ പ്രതി വിനീഷ് ശുചിമുറിയുടെ ചുമർ തുരന്ന് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പുറകിലുള്ള മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രതി എങ്ങനെയാണ് ചാടിപ്പോയതെന്നു പൊലീസിന് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. ഇതിനു മുൻപും വിനീഷ് ചാടിപ്പോയിട്ടുണ്ടെങ്കിലും അന്ന് കർണാടകയില്‍ നിന്ന് പിടികൂടിയിരുന്നു. കേന്ദ്രത്തിലെ ഗുരുതര സുരക്ഷാ വീഴ്ചയെത്തുടർന്നാണ് വിനീഷ് കടന്നുകളഞ്ഞതെന്നാണ് ആരോപണം.കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന 376 രോഗികളുടെ സുരക്ഷയ്ക്കായി 5 ജീവനക്കാർ മാത്രമാണ് ഉള്ളത്. ഷിഫ്റ്റ് പ്രകാരം ഒരേസമയം ഡ്യൂട്ടിയിൽ മൂന്നു പേർ മാത്രമാണ് ഉണ്ടാവുക. രാത്രി ഫോറൻസിക് വാർഡിൽ പ്രതികൾക്ക് സുരക്ഷയൊരുക്കാൻ 2 നഴ്സുമാരും 2 പൊലീസുകാരും 2 ഗേറ്റ് കാവൽക്കാരും മാത്രമാണ് ഉള്ളത്. 20 താത്കാലിക ജീവനക്കാരെ ഒരു വർഷം മുൻപ് കേന്ദ്രത്തിൽനിന്ന് പിരിച്ചുവിട്ടിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.