ട്രെയിൻ യാത്രക്കിടയിൽ ഹൃദയസ്തംഭനം മൂലം മലയാളി മരണപ്പെട്ടു!

രാജസ്ഥാൻ;ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച (12432) രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന ശ്രീ ഉണ്ണികൃഷ്ണൻ പിള്ള ട്രെയിനിൽ വെച്ച് മരണപെട്ടു.

യാത്ര മദ്ധ്യേ രാജസ്ഥാനിലെ ഗംഗാ പൂർ സിറ്റിക്ക് അടുത്ത് വെച്ച് ശ്രീ ഉണ്ണികൃഷ്ണൻ പിള്ളക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ഉടനടി റെയിൽവേ അധികൃതർ ട്രെയിന് എമർജൻസി സ്റ്റോപ്പ്‌ നൽകി ഇദ്ദേഹത്തെ ഗംഗാപൂർസിറ്റി റെയിൽവേ സ്റ്റേഷനിൽ ഇറക്കി റെയിൽവേ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു,  അതിനു ശേഷം സിവിൽ ഹോസ്പിറ്റലിലേക്ക് മാറ്റി എന്നാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവം നടന്നത് 31ഡിസംബർ 2025 ന് ആയിരുന്നു.സഹധർമ്മിണി ശ്രീമതി ലീല നായർ.

അയ്മ  ഭാരവാഹികളും മറ്റ് മലയാളി സമാജം പ്രവർത്തകരും അവർക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്തു കൊടുത്തു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബോഡി ഡൽഹിയിലേക്ക് കൊണ്ടു പോയി തുടർ നടപടികൾ നടത്തി ഇന്നലെ രാത്രി 9ത് മണിക്ക് വിമാന മാർഗ്ഗം കേരളത്തിൽ കൊണ്ടുപോയി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.നാട്ടിൽ, മണക്കാല, അടൂർ സ്വദേശിയാണ് ഉണ്ണികൃഷ്ണ പിള്ള. 

കെ അനിൽ കുമാർ (സെക്രട്ടറി അയ്മ രാജസ്ഥാൻ)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !