ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിന്റെ അവിഹിതബന്ധത്തെച്ചൊല്ലി നടുറോഡിൽ സ്ത്രീകളുടെ കൂട്ടത്തല്ല്. ആഗ്രയിലെ എത്മാദൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുബേർപൂരിലാണ് ഞായറാഴ്ച വൈകുന്നേരം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഭർത്താവിനെ കാമുകിയോടൊപ്പം കൈയോടെ പിടികൂടിയ ഭാര്യയും ബന്ധുക്കളും ചേർന്ന് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തെരുവിൽ അരങ്ങേറിയത് മണിക്കൂറുകൾ നീണ്ട സംഘർഷം
ഏകദേശം ഒരു മണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. ഭർത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഭാര്യയും വീട്ടുകാരും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഭർത്താവ് കാമുകിയുമായി എത്തുന്നത് കണ്ടതോടെ ഭാര്യ നിയന്ത്രണം വിട്ട് പെൺകുട്ടിയെ ആക്രമിച്ചു. യുവതിയുടെ മുടിയിൽ പിടിച്ചു വലിച്ച നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. സംഘർഷത്തിനിടയിൽ ഭർത്താവ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വഴിയാത്രക്കാർ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
UP: जिला आगरा फिर पत्नी ने बोला ढप्पा ..
— Ankit Kaushik {पत्रकार} (@ankitka96062636) December 29, 2025
आगरा की बीच सड़क पर पति-पत्नी और प्रेमिका का हंगामा, खूब चले थप्पड़
पत्नी ने पति और प्रेमिका को साथ जाते हुये दबोचा,मौका मिलते ही पति तो भाग निकला
लेकिन प्रेमिका की बीच सड़क पर पत्नी ने जमकर पिटाई कर डाली !
मारपीट का वीडियो सोशल… pic.twitter.com/rDZPqho1Sy
പരാതിയുമായി ഭാര്യ; കേസെടുത്ത് പോലീസ്
തന്റെ ഭർത്താവ് ദീർഘകാലമായി ഈ യുവതിയുമായി ബന്ധത്തിലാണെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. അവിഹിതബന്ധത്തെ ചോദ്യം ചെയ്തപ്പോൾ ഭർത്താവ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. നാല് മാസം മുൻപ് ഭർത്താവ് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും അഞ്ചും ആറും വയസ്സുള്ള രണ്ട് മക്കളുമായി മാതാപിതാക്കളുടെ വീട്ടിലാണ് നിലവിൽ താമസമെന്നും യുവതി വ്യക്തമാക്കി. മുൻപ് പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.
മർദ്ദനമേറ്റ യുവതിയുടെ പരാതിയിൽ കേസ്
അതേസമയം, നടുറോഡിലിട്ട് തന്നെ മർദ്ദിച്ച ഭാര്യയ്ക്കും ഒപ്പമുണ്ടായിരുന്ന സ്ത്രീകൾക്കുമെതിരെ ആക്രമണത്തിന് ഇരയായ യുവതി പരാതി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശാന്തി, പൂജ, ആരതി, പിങ്കി എന്നിവർക്കെതിരെ കേസെടുത്തതായി ആഗ്ര പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.