ഡൽഹി;എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥ് സാക്ഷ്യം വഹിച്ചത് ഇന്ത്യയുടെ മാറുന്ന യുദ്ധതന്ത്രങ്ങൾക്കും പ്രതിരോധ കരുത്തിനും.
ഇത്തവണത്തെ പരേഡിന്റെ പ്രധാന ആകർഷണം 'ഓപ്പറേഷൻ സിന്ദൂർ' എന്ന ഇതിവൃത്തവും, ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച 'ബാറ്റിൽ അറേ'അഥവാ യുദ്ധവിന്യാസ മാതൃകയുമായിരുന്നു. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിയായ 'ഓപ്പറേഷൻ സിന്ദൂര'ത്തിന്റെ വിജയഗാഥ വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ പരേഡ്.കർത്തവ്യപഥിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ട്രൈ-സർവീസസ് (Tri-Services) അവതരിപ്പിച്ച 'ഓപ്പറേഷൻ സിന്ദൂരം: വിക്ടറി ത്രൂ ജോയിന്റ്‌നെസ്' (Victory Through Jointness) എന്ന നിശ്ചലദൃശ്യമായിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സംയുക്ത സൈനിക നീക്കമായിരുന്നു ഇത്.എസ്-400 (S-400) മിസൈൽ സംവിധാനം, റഫാൽ, സുഖോയ്-30 എംകെഐ വിമാനങ്ങൾ എന്നിവയുടെ മാതൃകകൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ശത്രുവിന്റെ വ്യോമപ്രതിരോധം തകർക്കാൻ ഉപയോഗിച്ച 'ഹാരോപ്പ്' (Harop) ഡ്രോണുകളും ഇതിൽ കാണാം. ഫ്ലൈപാസ്റ്റ്: ആകാശത്ത് റഫാൽ, സുഖോയ്, മിഗ്-29, ജാഗ്വാർ വിമാനങ്ങൾ അണിനിരന്ന 'സിന്ദൂർ ഫോർമേഷൻ' കാണികളുടെ കൈയ്യടി നേടി. കർത്തവ്യപഥിൽ 'യുദ്ധവിന്യാസം'
പതിവ് മാർച്ച് പാസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി, യുദ്ധക്കളത്തിൽ സൈന്യം നീങ്ങുന്ന അതേ ക്രമത്തിലാണ് ഇത്തവണ വാഹനങ്ങൾ അണിനിരന്നത്. ആദ്യം നിരീക്ഷണം (Recce): ഏറ്റവും മുൻപിലായി 'മഹീന്ദ്ര അർമാഡോ' (Armado) പോലുള്ള വാഹനങ്ങൾ. ശത്രുവിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ടെലിസ്കോപ്പിക് മാസ്റ്റുകളും റഡാറുകളും ഇവയിൽ ഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ടാങ്കുകളും മിസൈലുകളും കടന്നുവന്നത്.സൂര്യസ്ത്ര: ഒരേ ട്രക്കിൽ നിന്ന് വ്യത്യസ്ത തരം റോക്കറ്റുകളും മിസൈലുകളും തൊടുക്കാൻ സാധിക്കുന്ന 'യൂണിവേഴ്സൽ റോക്കറ്റ് ലോഞ്ചർ' ആണിത്.
150 മുതൽ 300 കിലോമീറ്റർ വരെയാണ് ഇതിന്റെ പ്രഹരശേഷി. ഇസ്രായേലി സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂനെയിലാണ് ഇത് നിർമ്മിക്കുന്നത്.ബ്രഹ്മോസ്: ബ്രഹ്മോസ് മിസൈൽ കണ്ടിജന്റും പരേഡിൽ തലയുയർത്തി നിന്നു. ഓപ്പറേഷൻ സിന്ദൂരത്തിൽ നിർണ്ണായക പങ്കുവഹിച്ചവരാണ് ഇവർ. ഡ്രോൺ യുഗത്തിലേക്ക് കാലാൾപ്പടയുടെ വാഹനങ്ങൾ വെറും വാഹനങ്ങൾ മാത്രമല്ല എന്ന് തെളിയിക്കുന്നതായിരുന്നു ബിഎംപി-2 സാരഥ് (BMP-2 Sarath) വാഹനങ്ങളുടെ സാന്നിധ്യം. ഈ വാഹനങ്ങളുടെ മുകളിൽ 'ലോയിറ്ററിങ് മ്യൂണിഷൻസ്' (Loitering Munitions) അഥവാ സൂയിസൈഡ് ഡ്രോണുകൾ ഘടിപ്പിച്ചിരുന്നു.യുദ്ധക്കളത്തിൽ ശത്രുവിനെ കണ്ടെത്തി സ്വയം പൊട്ടിത്തെറിക്കാൻ ഇവയ്ക്ക് സാധിക്കും. 'ശക്തിബാൻ' റെജിമെന്റിന്റെ ഭാഗമായാണ് ഇവ പ്രദർശിപ്പിച്ചത്.അർജുനും ആന്റി ഡ്രോൺ സംവിധാനവും യുദ്ധരംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട്, തദ്ദേശീയമായി നിർമ്മിച്ച അർജുൻ ടാങ്കുകളിൽ (Arjun Mk-1A) ഇത്തവണ ആന്റി ഡ്രോൺ മെക്കാനിസം കാണാമായിരുന്നു. ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ടാങ്കിന്റെ ടററ്റിനെ സംരക്ഷിക്കാനാണ് ഈ ഇരുമ്പ് കൂടുകൾ മുകളിൽ ഘടിപ്പിക്കുന്നത്.
ഗില്ലി സ്യൂട്ട് ധരിച്ച 'രൺധ്വജ്' യുദ്ധവിന്യാസത്തിൽ സ്പെഷ്യൽ ഫോഴ്സിന്റെ സാന്നിധ്യമായി 'രൺധ്വജ്' (Rugged Terrain Tactical Transport System) എന്ന വാഹനവും ഉണ്ടായിരുന്നു. ഗില്ലി സ്യൂട്ട് (Ghillie suit - പരിസരവുമായി ഇഴുകിച്ചേരുന്ന വേഷം) ധരിച്ച സ്നൈപ്പർമാരെയും വഹിച്ച് ദുർഘടമായ പാതകളിലൂടെ കുതിക്കാൻ കഴിയുന്ന ഈ വാഹനം കമാൻഡോ ഓപ്പറേഷനുകൾക്കുള്ളതാണ്
ഹിമ യോദ്ധാക്കൾ (Him Yoddhas) ഹിമാലയൻ അതിർത്തികളിൽ കൊടും തണുപ്പിനെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് കാവൽ നിൽക്കുന്ന സൈനികരുടെ 'ഹിമ യോദ്ധാ' മാർച്ചിംഗ് കണ്ടിജന്റ് പരേഡിലെ വികാരനിർഭരമായ കാഴ്ചയായി.ജിപിഎസ്, ക്യാമറകൾ, ബുള്ളറ്റ് റെസിസ്റ്റന്റ് ജാക്കറ്റുകൾ എന്നിവ ഘടിപ്പിച്ച ഇന്ത്യൻ ഇനത്തിൽപ്പെട്ട നായകൾ (മുധോൾ ഹൗണ്ട്, രാംപൂർ ഹൗണ്ട്, ചിപ്പിപ്പാറ, കോംബൈ, രാജപാളയം). എന്നിവയും അണി നിരന്നു. 'നാരീശക്തി' പല കണ്ടിജന്റുകളും നയിച്ചത് വനിതാ ഓഫീസർമാരാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.