വട്ടംകുളം: കേബിൾ ടിവി ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ഇ വൺ' (E1) കേബിൾ ടിവി ക്ലസ്റ്റർ കോർപ്പറേറ്റ് ഓഫീസ് വട്ടംകുളത്ത് പ്രവർത്തനമാരംഭിച്ചു.
കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (COA) സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
30 വർഷത്തെ പാരമ്പര്യം; 15 ഓപ്പറേറ്റർമാർ എടപ്പാൾ, വട്ടംകുളം, ആനക്കര, കപ്പൂർ പഞ്ചായത്തുകളിലായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി സേവനം നൽകിവരുന്ന 15 കേബിൾ ഓപ്പറേറ്റർമാർ ഒത്തുചേർന്നാണ് 'ഇ വൺ' ക്ലസ്റ്ററിന് രൂപം നൽകിയത്. ചടങ്ങിൽ ഇ വൺ മാനേജിംഗ് പാർട്‌ണർ കെ.എസ്. വിനോദ് വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ചു. മറ്റൊരു പാർട്‌ണറായ മാധവൻ കുട്ടി സ്വാഗതമാശംസിച്ചു.
വിപുലമായ സൗകര്യങ്ങൾ ന്യൂസ് മലയാളം 24x7 ചാനൽ എം.ഡി. അബൂബക്കർ സിദ്ധിക്ക് കൺട്രോൾ റൂമിന്റെ ഉദ്ഘാടനവും, സി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് രാജ് മോഹൻ മാമ്പ്ര കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. യൂണിഫോം പ്രകാശനം സി.ഒ.എ. ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാറും, പ്രിവിലേജ് കാർഡ് പ്രകാശനം സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കുമാറും നിർവ്വഹിച്ചു.
ആദരവും സാന്നിധ്യവും മേഖലയിലെ മുതിർന്ന അംഗങ്ങളായ സോമശേഖരൻ, രവീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ നസീമ നാസർ, അംബിക, ഷാജിമോൾ, സിന്ധു കെ.പി. എന്നിവർ മുഖ്യാതിഥികളായിരുന്നു. എം.എ. നജീബ്, സുനിത, എം.എ. നവാബ്, ഭാസ്‌കരൻ, ഇ. പ്രകാശൻ, സുനിൽ കുമാർ തുടങ്ങി രാഷ്ട്രീയ, വ്യവസായ, മാധ്യമ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
സാങ്കേതിക മികവോടെ കൂടുതൽ ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ പ്രാദേശിക തലത്തിൽ എത്തിക്കുകയാണ് ഈ പുതിയ ക്ലസ്റ്ററിലൂടെ ലക്ഷ്യമിടുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.