ഭാര്യ നൈറ്റ് ഷിഫ്റ്റിന് പോയ ശേഷം മക്കളുമായി ഉറങ്ങാന്‍ കിടന്ന ലിജുവിന് മടക്കമില്ലാത്ത യാത്ര.. ദിവസങ്ങൾക്കുള്ളിൽ വിടവാങ്ങിയത് നിരവധി പ്രവാസികൾ..!

ചെസ്റ്റർഫീൽഡ്യു;കെയിൽ മലയാളി ഉറക്കത്തിനിടയിൽ ശാരീരിക ആസ്വസ്‌ഥതയെ തുടർന്ന് മരിച്ചു.

ചെസ്റ്റർഫീൽഡിലെ ബോൾസോവറിൽ കുടുംബമായി താമസിച്ചു വരികയായിരുന്ന കോട്ടയം പള്ളം സ്വദേശി ജേക്കബ് ലിജു ജോർജ് (47) ആണ് വിട പറഞ്ഞത്.

ഭാര്യ നൈറ്റ് ഷിഫ്റ്റിന് പോയ ശേഷം മക്കളുമായി ഉറങ്ങാന്‍ കിടന്ന ലിജുവിന് പുലര്‍ച്ചെ നാലു മണിയോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. മക്കളെ വിളിച്ചുണർത്തി വെള്ളം വാങ്ങി കുടിച്ച ശേഷം അടിയന്തിര വൈദ്യസഹായം തേടിയെങ്കിലും ജീവൻ നില നിർത്താൻ സാധിച്ചില്ല. പുലര്‍ച്ചെ നാലു മണിയോടെയാണ് മരിച്ചത്.

രണ്ടര വര്‍ഷം മുൻപാണ് സ്വകാര്യ നഴ്‌സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഭാര്യ ലിന്‍സി ഫിലിപ്പിന് ഒപ്പം ജേക്കബ് ലിജുവും മക്കളായ റയാൻ ജോർജ് ജേക്കബ് (13), റീമാ റേച്ചൽ ജേക്കബ് (11) എന്നിവരും യുകെയിൽ എത്തുന്നത്. സന്തോഷമായി കുടുംബവുമൊത്ത് കഴിഞ്ഞു വരികെയാണ് അപ്രതീക്ഷിതമായി മരണമെത്തുന്നത്. സംസ്കാരം പിന്നീട് നാട്ടിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !