കോട്ടയം ; ബവ്റിജസ് കോർപറേഷൻ പുറത്തിറക്കുന്ന കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരു നിർദേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.
വായനക്കാർ നിർദേശിച്ച ചില പേരുകൾ ഇതോടൊപ്പം. സർക്കാർ നടപടികളോടുള്ള പരിഹാസ വീര്യം നിറഞ്ഞ പേരുകളും ഇവയിലുണ്ട്. പതിനായിരം രൂപയാണ് സർക്കാർ പ്രഖ്യാപിച്ച സമ്മാനം. സമ്മാനം വേണ്ടെന്നും ഇവർ പറയുന്നു. ജനക്ഷേമ ബ്രാൻഡി- ജനക്ഷേമത്തിനായി ഫണ്ട് കുറവും വാചകമടി കൂടുതലുമാണല്ലോ.(പ്രതീഷ് കൃഷ്ണ, മണർകാട്)നവകേരള വാറ്റ്- നവകേരള സദസ്സുപോലെ നവകേരള വാറ്റും ‘ഹിറ്റ്’ ആവട്ടെ. (ദേവു വിനോദിനി, പാമ്പാടി) കെ. ബ്രാൻഡി- കേരളത്തിന്റെ ‘ഉന്നമനത്തിനായി’ കേരള മോഡൽ ബ്രാൻഡിയും. (ഷെബി ഐസക് ഷൈജു, മൂലേടം)നുണക്കുഴി- നുണ പറയുന്നവരെ വെട്ടിലാക്കുന്ന കുഴിയാണ് ഈ ബ്രാൻഡി. സർക്കാർ ഇതാദ്യം രുചിച്ചുനോക്കേണ്ടതാണ്. (ഷിജു കൃഷ്ണ, പാലാ) ജനകീയ ജ്യൂസ്- ഇതു കുടിച്ചാൽ ജനങ്ങൾക്ക് ‘ ജനകീയത’ വരും, പക്ഷേ അടുത്ത ദിവസം ജനകീയ തലവേദനയും. (എസ്.മഹിമ, ഏറ്റുമാനൂർ)
ദിവാൻ- നിലവിൽ ‘ജവാനു’ള്ളപ്പോൾ കുറഞ്ഞതൊരു ‘ദിവാനെ’ങ്കിലും വേണ്ടേ. (വിനു മാവിളയിൽ, കഞ്ഞിക്കുഴി) ക്രാൻഡി- ജനങ്ങളെ ദ്രോഹിക്കാനായി കെ- റെയിൽ പോലെയുള്ള പദ്ധതികൾ കൊണ്ടുവന്നതുപോലെ ജനം കുടിച്ചു നശിക്കാനായി ക്രാൻഡി (കേരളയും ബ്രാൻഡിയും ചേർന്ന്)- ആൻ മരിയ ബിനു, പാലാ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.