തൊടുപുഴ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം.
തൊടുപുഴ കരിങ്കുന്നം പ്ലാന്റേഷന് കവലയില്‍ സമീപം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബസ്സിലുണ്ടായിരുന്ന 12 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ സ്വദേശികളായ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ കൊടുംവളവില്‍ ബസ്സിന്റെ നിയന്ത്രണം പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.അപകടസമയത്ത് വാഹനത്തില്‍ കുട്ടികളടക്കം ഇരുപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടം നടന്ന ഉടനെ നാട്ടുകാരും കരിങ്കുന്നം പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് തൊടുപുഴ – പാലാ റൂട്ടില്‍ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസിന്റെ നേതൃത്വത്തില്‍ ക്രയിന്‍ ഉപയോഗിച്ച് ബസ് റോഡില്‍ നിന്നും മാറ്റിയ ശേഷമാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്.പാലാ തൊടുപുഴ റൂട്ടിൽ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു പന്ത്രണ്ടോളം പേർക്ക് പരിക്ക്
0
വ്യാഴാഴ്ച, ജനുവരി 01, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.