തിരുവനന്തപുരം: വികസന പദ്ധതികളുടെ പ്രഖ്യാപനമടക്കം വിവിധ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി.
10.30ഓടെയാണ് അദ്ദേഹം തലസ്ഥാന നഗരിയിലെത്തിയത്. ഔദ്യോഗിക പരിപാടികളുടെ പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള അദ്ദേഹത്തിന്റെ റോഡ് ഷോ പാർട്ടി പ്രവർത്തകർ വലിയ ആഘോഷമാക്കി.വിവിധ വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി എക്‌സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചിരുന്നു.'ഇന്ന് തിരുവനന്തപുരം നഗരത്തിലെ എന്റെ സഹോദരീ സഹോദരൻമാരുടെ ഒപ്പമായിരിക്കാൻ ഞാൻ ഉറ്റു നോക്കുന്നു. ഈ മഹത്തായ നഗരത്തിൽ നിന്ന് നിരവധി വികസന പദ്ധതികൾക്ക് ഇന്ന് സമാരംഭം കുറിക്കും. അതിൽ ഉൾപ്പെടുന്നവ:
പി.എം. സ്വനിധി ക്രെഡിറ്റ് കാർഡിന്റെ ഉദ്ഘാടനവും ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പി.എം. സ്വനിധി വായ്പകളുടെ വിതരണവും.
കേരളത്തിന്റെ ഗതാഗത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നത്തിനു മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ്.
തിരുവനന്തപുരത്തെ CSIR–NIIST ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന്റെ ശിലാസ്ഥാപനം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.